1891 -ല്‍ മലയാളി മെമ്മോറിയാല്‍ സംഘടിപ്പിച്ചത് ബ്രാഹ്മണരുടെ അനര്‍ഹ സ്വാധീനത്തെ എതിര്‍ക്കാനായിരുന്നു.... സാമ്പത്തിക-സാമൂഹിക-അധികാര രംഗങ്ങളില്‍ അതിശക്തമായ മേധാവിത്തമുള്ള ബ്രാഹ്മണര്‍ ആയിരുന്നു ഉദ്യോഗ രംഗത്തും ക്രൂരമായ മേധാവിത്തം ഉണ്ടായിരുന്നതു... സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ സാമുദായികാടിസ്ഥാനത്തില്‍ ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം വേണമെന്നാവശ്യപെട്ട് ആദ്യമായി സമരം നടന്നത് 1930 - ല്‍ ആയിരുന്നു. നായന്മാരാന് പ്രക്ഷോഭത്തിനു നേതൃത്വം നല്‍കിയത്. പ്രശ്നങ്ങള്‍ ആധികാരികമായി പഠിക്കാന്‍ നിയമിക്കപ്പെട്ട കമ്മീഷന്‍ ജനസംഖ്യാനുപാതികമായി വിവിധ സമുദായങ്ങള്‍ക്ക് ഉദ്യോഗങ്ങള്‍ നല്‍കണമെന്ന് 1933 ശുപാര്‍ശ ചെയ്തു.
പക്ഷെ, ക്രിസ്ത്യാനികളും ഈഴവരുമടങ്ങുന്ന പിന്നോക സമുദായങ്ങളെ കൂടെ നിര്‍ത്തിയ നായര്‍ നേതൃത്ത്വം അവസാനം ദിവാനുമായി രഹസ്യ ഒത്തുതീര്‍പ്പുനടത്തി ഉദ്യോഗങ്ങള്‍ ബ്രാഹ്മണരുമായി പങ്കിട്ടെടുത്തു.... ജാതിവിവേചന പരമായ് അവകാശകല്‍ക്കെതിരെ സംഘടിപ്പിച്ച മലയാളി മെമ്മോറിയലൈന് ശേഷമുള്ള 40 വര്‍ഷങ്ങളില്‍ പുതുതായി ഉണ്ടായ സര്‍ക്കാരുദ്യോകങ്ങളില്‍ 75 ശതമാനവും നായര്‍ സമുദായമാണ് സ്വന്തമാക്കിയത്.....
No comments:
Post a Comment