Wednesday, 8 May 2013

സംവരണ ചരിത്രം


1891 -ല്‍ മലയാളി മെമ്മോറിയാല്‍ സംഘടിപ്പിച്ചത് ബ്രാഹ്മണരുടെ അനര്‍ഹ സ്വാധീനത്തെ എതിര്‍ക്കാനായിരുന്നു.... സാമ്പത്തിക-സാമൂഹിക-അധികാര രംഗങ്ങളില്‍ അതിശക്തമായ മേധാവിത്തമുള്ള ബ്രാഹ്മണര്‍ ആയിരുന്നു ഉദ്യോഗ രംഗത്തും ക്രൂരമായ മേധാവിത്തം ഉണ്ടായിരുന്നതു... സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ സാമുദായികാടിസ്ഥാനത്തില്‍ ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം വേണമെന്നാവശ്യപെട്ട് ആദ്യമായി സമരം നടന്നത് 1930 - ല്‍ ആയിരുന്നു. നായന്മാരാന് പ്രക്ഷോഭത്തിനു നേതൃത്വം നല്‍കിയത്. പ്രശ്നങ്ങള്‍ ആധികാരികമായി പഠിക്കാന്‍ നിയമിക്കപ്പെട്ട കമ്മീഷന്‍ ജനസംഖ്യാനുപാതികമായി വിവിധ സമുദായങ്ങള്‍ക്ക് ഉദ്യോഗങ്ങള്‍ നല്‍കണമെന്ന് 1933 ശുപാര്‍ശ ചെയ്തു.

പക്ഷെ, ക്രിസ്ത്യാനികളും ഈഴവരുമടങ്ങുന്ന പിന്നോക സമുദായങ്ങളെ കൂടെ നിര്‍ത്തിയ നായര്‍ നേതൃത്ത്വം അവസാനം ദിവാനുമായി രഹസ്യ ഒത്തുതീര്‍പ്പുനടത്തി ഉദ്യോഗങ്ങള്‍ ബ്രാഹ്മണരുമായി പങ്കിട്ടെടുത്തു.... ജാതിവിവേചന പരമായ്‌ അവകാശകല്‍ക്കെതിരെ സംഘടിപ്പിച്ച മലയാളി മെമ്മോറിയലൈന് ശേഷമുള്ള 40 വര്‍ഷങ്ങളില്‍ പുതുതായി ഉണ്ടായ സര്‍ക്കാരുദ്യോകങ്ങളില്‍ 75 ശതമാനവും നായര്‍ സമുദായമാണ് സ്വന്തമാക്കിയത്.....

Sunday, 5 May 2013


Prof. K.N. പണിക്കരുടെ അഭിപ്രായത്തില്‍ " ടിപ്പുവിനെ എതിര്‍ത്ത ചില ഹിന്ദു പ്രധാനികളുടെയും അവരുടെ അനുയായികളുടെയും ശിക്ഷ ഭയന്നുള്ള നാട് വിടളിനെക്കുറിച്ചും മറ്റു ചില നമ്പൂതിരിമാരുടെ പാലായനത്തെക്കുറിച്ചും ബ്രിട്ടീഷ്‌ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടില്‍ പൊതുവായി ചില വിവരങ്ങള്‍ ഉള്ളതല്ലാതെ , അക്കാലത്ത് വളരെ കൂടുതല്‍ ഹിന്ദുക്കള്‍ മലബാര്‍ വിട്ടതായി സ്ഥിരീകരിക്കുന്ന വിവരമൊന്നും ഇല്ല. മൈസൂര്‍ ഭരണം ഹിന്ദുക്കളുടെ ജന്മിത്തം ഇല്ലാതാക്കി. മുസ്ലിം കര്‍ഷകര്‍ക്ക് ഭുമി വിതരണം ചെയ്തു എന്നതും സംശയകരമാണ്"  ( KN panikkar - against Lord and State, p.55)

ടിപ്പു സുല്‍ത്താന്‍ -ചരിത്രം (PART - 4 )

സാമൂഹ്യ മാറ്റത്തിന് വേണ്ടിയുള്ള തുടക്കം .... 2

ആധുനിക ചരിത്രകാരന്‍ സ്റ്റീഫന്‍ ഡെയ്ല്‍ പണ്ടത്തെ കോളനി ഉസ്യോഗസ്ഥരുടെ കഥകള്‍ അധിലും ഭംഗിയാക്കി അവസതരിപ്പിക്കുകയായിരുന്നു ചെയ്തത്. 'മലബാറിലെ മാപ്പിളമാര്‍' എന്നാ തന്‍റെ പുസ്തകത്തിലൂടെ ഉള്‍നാടന്‍ മലബാറിലെ സന്ഘട്ടനങ്ങളെ ഹിന്ദു-മുസ്ലിം വര്‍ഗീയതയായി അദ്ധേഹം ചിത്രീകരിച്ചു. അതെ സമയം "തീരപ്രദേശത്തുള്ള പണക്കാരായ കച്ചവടക്കാരെ കണക്കാക്കെണ്ടാതില്ല .... കേന്ദ്രീകരിച്ച ടിപ്പുവിന്റെ ഭരണം അവര്‍ക്ക്‌ ഭീമമായ നഷ്ടം ഉണ്ടാക്കിക്കാനും" എന്നാണ് പറയുന്നത്.

വിശകലനം ചെയ്യുമ്പോള്‍ മനസിലാക്കാം തീരദേശവാസികള്‍ പനക്കരല്ലയിരുന്നു. മതസന്ഘര്ഷ്മാണ് ഉണ്ടായിരുന്നതെങ്കില്‍ പ്രാദേശിക വിത്യസമാന്ന്യേ ഉണ്ടായേക്കാവുന്ന വ്യാപനം എന്ത് കൊണ്ട് ഉണ്ടായില്ല എന്നതിന് വ്യക്തമായ വിശദീകരണം നല്‍കാന്‍ അദ്ധീഹാത്ത്തിനു കഴിഞ്ഞിട്ടില്ല.

ഹൈദര്‍-ടിപ്പുസുല്‍ത്താന്‍ ഭരണം നടപ്പാക്കിയ കാര്‍ഷിക നിയമങ്ങള്‍ ഹിന്ദു ജന്മിമാരും മുസ്ലിം-മറ്റു പിന്നോക്ക കര്‍ഷകരുമായി സംഘര്‍ഷമുണ്ടാക്കി എന്ന് അദ്ദേഹാം തന്നെ സമ്മതിക്കുന്നു. ചില മാപ്പിളമാര്‍ ഹിന്ദു-ജന്മിമാര്‍ക്ക് തുല്യം ടിപ്പുവിന്റെ ഭരണത്തെ എതിര്‍ത്തിരുന്നു.( SF Dale - Mappilas of Malabar p, 83, and 85)  എന്ന് അദ്ദേഹം എഴുതി. എത്ര പേര്‍ മതപരിവര്‍ത്തനം നടത്തി എന്നത് പ്രശ്നമല്ല. തടവിലാക്കിയവരില്‍ നിന്ന് തീര്‍ച്ചയായും മതം മാറ്റം ഉണ്ടായിട്ടുണ്ട് (( SF Dale - Mappilas of Malabar p,16) എന്നാണു അദ്ദേഹം തന്നെ മതപരിവര്‍ത്തനത്തെ കുറിച്ച് പറയുന്നത്. ടിപ്പുവിന്റെ മരണത്തിനു ശേഷം ബ്രിട്ടീഷ്‌ ഗവര്‍ന്മേന്റിനു വിവരം ശേഖരിക്കാന്‍ മലബാറില്‍ എല്ലായിടത്തും സഞ്ചരിച്ച ബുക്കാനനും മതപരിവര്ത്തനത്തിനു ടിപ്പു ശ്രമിച്ചതായി ഒരിടത്തും രേഖപ്പെടുത്തിയിട്ടില്ല. ഓരോ സ്ഥലത്തെയും ഹിന്ദു പ്രമാനിമാരുമായും അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു. അവരെല്ലാം തന്നെ കാര്‍ഷികനയം ആണ് വിവരിച്ചത് , മതപരിവര്‍ത്തനത്തെ കുറിച്ച് ഒരിടത്തും പരാതിപ്പെട്ടതായി റിപ്പോര്‍ട്ടില്ല. മതം മാറ്റത്തെപറ്റി കക്കാട്ട് ഒരു ബ്രാഹ്മണനോടും ഒരു പാതിരിയോടും സംസാരിച്ചു. ( Bachanan - A journey from Madaras... p, 82) ചാവക്കാട്‌ മറ്റൊരച്ചനോട് സംസാരിച്ചു. "ക്രിസ്തു മതം വളരെ വേഗം വളരുന്നു എന്നാണു അദ്ദഹം അറിയിച്ചത്. ( ( Bachanan - A journey from Madaras... p, 93) ടിപ്പു നിര്‍ബന്ധിച്ചു മതം മട്ടിയിരുന്നെന്കില്‍ പാതിരിയും ബ്രാഹ്മണനും പറഞ്ഞതായി അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തേനെ. അതെസമയം പൊന്നാനിയിലെ തങ്ങളോട് ടിപ്പു മാന്യത കാണിച്ചില്ല എന്നും കൂടി ടിപ്പു വിരോധിയായ ബുക്കാനന്‍ പരാതിപ്പെടുന്നു (  ( Bachanan - A journey from Madaras... p, 103)

അതെ സമയംടിപ്പുവിന്റെ പ്രസ്താവന നമുക്ക് വായിക്കാന്‍ കഴിയുന്നത് ഇങ്ങനെയാണ്

"മതസൌഹാര്‍ദ്ദം ഇസ്ലാമില്‍ പ്രധാനമാണ്. മതത്തില്‍ ചേരാന്‍ നിര്‍ബന്ധമരുതെന്നു ഖുര്‍ആന്‍ നിഷ്കര്‍ഷിക്കുന്നു. സത്കര്‍മ്മങ്ങള്‍ ചെയ്യുന്നതില്‍ വ്യക്തികള്‍ തമ്മില്‍ മത്സരിക്കാന്‍ ഇസ്ലാം പ്രേരിപ്പിക്കുന്നു. ദൈവം നിര്‍ദേശിച്ചിട്ടുള്ള ഈ നിയമം എന്റെ ഹൃദയത്തിന് തുല്യം കരുതുന്നു. അത് വിവേകത്തിലും വിവേചനത്തിലും അധിഷ്ടിതവും മനുഷ്യന്റെ അഭിമാനം കാത്തുസൂക്ഷിക്കുന്നതുമാണ്. ബഹുമാനത്തോടെ ഹിന്ദുക്കളുടെ വേദങ്ങളും നാം പഠിച്ചിട്ടുണ്ട്.... മതത്തിന്റെ പേരില്‍ ചിലര്‍ നമ്മുടെ നാട്ടില്‍ കടന്നു തെറ്റായ മാര്‍ഗനങ്ങളും വിവിധ മതങ്ങള്ക്കിടയില്‍ തെറ്റിദ്ധാരണകളും പ്രചരിപ്പിക്കുന്നത് എന്നെ ആധിയായി ദുഖിപ്പിക്കുന്നു. മൈസൂര്‍ രാജ്യത്ത് താമസിക്കുന്ന മൈസൂര്‍കാരും വെളിയില്‍ താമസിക്കുന്ന മൈസൂന്കാരും ഇന്ന് മുതല്‍ മതത്തിന്റെയോ ജാതിയുടെയോ പേരില്‍ എന്തെങ്കിലും വിവേചനം കാണിച്ചാല്‍ അത് കുറ്റകരമാണെന്ന് പ്രഖ്യാപിക്കുന്നു"  B.S. Gidwani - The sord of Tippu Sultan . p-229)

"ആരാണ് എന്‍റെ ജനങ്ങള്‍" എന്ന് സ്വയം ചോദിച്ചിട്ട് ടിപ്പു തന്നെ മറുപടി പറഞ്ഞു: 'ക്ഷേത്രങ്ങളില്‍ മണിയടിക്കുന്നവരും പള്ളികളില്‍ നമസ്കരിക്കുന്നവരും എന്‍റെ ജനങ്ങളാണ്. ഈ രാജ്യം എന്റെതും അവരുടെതുമാണ് (Bombay Presidency Papers, Vol. III,  p.129) വേറൊരു സന്ദര്‍ഭത്തില്‍ അദ്ദേഹം പറഞ്ഞു " മനുഷ്യരുണ്ടാക്കിയ നിയമങ്ങള്‍ക്കുപൈര്യായി ഒരു നിയമമുണ്ട്. ജനങ്ങളുടെ അവകാശങ്ങളെ അവഗണിക്കുന്ന രാജ്യം നശിക്കുമെന്നതാണ് ആ നിയം" (   B.S. Gidwani - The sord of Tippu Sultan . p-225)

മലബാറില്‍ ടിപ്പുവിന്റെ ഭരണം ചര്‍ച്ചചെയ്യുമ്പോള്‍ 1785 ല ടിപ്പു മലബാര്‍ ഗവരന്നര്‍ക്ക് അയച്ച കത്ത് ഇവിടെ പ്രസക്തമാണ്. 

"മലബാറിലെ ചില സ്ത്രീകള്‍ മാറ് മറക്കാതെ നടക്കുന്നത് കണ്ടപ്പോള്‍ എനിക്ക് വേദന തോന്നി. ആ കാഴ്ച വെറുപ്പും സഹൃദയ ചിന്തക്ക് കോട്ടവും വരുത്തുന്നു. സന്മാര്‍ഗചിന്തക്ക് തീര്‍ച്ചയായും അതെതിരാനു. ഈ സ്ത്രീകള്‍ ഒരു പ്രതേക വംശത്തില്‍ പെട്ടവരാനെന്നും അവരുടെ ആചാരം അനുസരിച്ച് മാറ്മറക്കാന്‍ പാടില്ലെന്നും നിങ്ങള്‍ എന്നോട് വിശദീകരിച്ചു. ഞാന്‍ അതെപറ്റി ആലോചിക്കുകയായിരുന്നു. വളരെക്കാലത്തെ ആചാരമായത് കൊണ്ടാണോ അതോ ദാരിദ്രം കൊണ്ടാണ് അവര്‍ അങ്ങനെ ചെയ്യുന്നത് ? ദാരിദ്രം കൊണ്ടാണെങ്കില്‍ അവരുടെ സ്ത്രീകള്‍ക്ക് മാന്യമായ വസ്ത്രം ധരിക്കാന്‍ വേണ്ട സാധനങ്ങള്‍ നിങ്ങള്‍ അവര്‍ക്ക്‌ നല്‍കണം. അതല്ല, കാലപ്പഴക്കമുള്ള ആചാരങ്ങള്‍ ആനിതെന്കില്‍ അവരുടെ സമുദായനേതാക്കളില്‍ സമ്മര്‍ദം ചെലുത്തി അത് ഇല്ലാതാക്കാന്‍ ശ്രമിക്കണം. അവരുടെ മത ചിന്തക്ക് ഒരു തരത്തിലും കോട്ടം തട്ടാത്ത വിധം സൌഹാര്ധമായ ഉപദേശമേ പാടുള്ളൂ"  B.S. Gidwani - The sord of Tippu Sultan . p-226)

ഒരേ സമയം സമൂഹ്യമാറ്റത്തിന് പ്രേരിപ്പിക്കുന്നതും ജനക്ഷേമപരവും ആയിരുന്നു ടിപ്പുവിന്റെ ഭരണ-നയങ്ങള്‍ എന്ന് ഇതില്‍ നിന്നും നമുക്ക് മനസ്സില്‍ക്കാന്‍ പറ്റും. 



Saturday, 4 May 2013

ടിപ്പു സുല്‍ത്താന്‍ -ചരിത്രം (PART - 3 )

കള്ളങ്ങളിലൂടെ വര്‍ഗീയവല്‍ക്കരണം....


3000 ബ്രാഹ്മണര്‍ തിരുവിതാംകൂരിലേക്ക് ഓടി
രക്ഷപ്പെട്ടെന്നാണ് പണ്ടത്തെ ബ്രിട്ടീഷ്‌ ചരിത്രകാരുടെയും അതേറ്റു പാടുന്ന ചില 'ആധുനിക' ചരിത്രകാര്നമാരുടെയും അഭിപ്രായം. SF DALE യും അതാവര്‍ത്തിച്ചു.  എങ്കിലും അദ്ദേഹം എഴുതി 1774-78 കാലത്ത്‌ ബഹുഭുരിപക്ഷം നമ്പൂതിരിമാരും നായര്‍ജന്മിമാരും അവരുടെ സ്ഥലത്ത്തന്നെയുണ്ടായിരുന്നു. അവര്‍ക്ക്‌ സ്വന്തം ഭുമിയിലും കുരിയാന്മാരിലും ഉള്ള നിയന്ത്രണം നഷ്ടപ്പെട്ടത് 1788-1791 നും ഇടക്കാണ്. ( S.F. Dale - Mappilas of Malabar, p. 84-85 ) ഹൈദര്‍ 1766  മലബാര്‍ പിടിച്ചടക്കിയ ശേഷം നികുതി പിരിവ്‌ രാജാക്കന്മാരെ ഏല്പിച്ചു. ആ സംവിധാനം അനീതിയുടെയും അഴിമതിയുടെയും കൂമ്പാരമായത് കൊണ്ട് 1773 - ല്‍ ഭരണം നേരിട്ടേറ്റെടുത്തു. അതോടെ നികുതി ഗവണ്മെന്റില്‍ നേരിട്ടടക്കാന്‍ ഗവര്‍ണര്‍ ശ്രീനിവാസറാവു ഏര്‍പ്പാടു ചെയ്തു. 1782 - ഹൈദര്‍ മരിച്ചപ്പോള്‍ ബ്രിട്ടീഷുകാര്‍ ആശിച്ചത് 'കിഴക്കന്‍ രാജ്യങ്ങള്‍ എന്നെന്നേക്കുമായി എതിര്‍പ്പില്ലാതെ സ്വന്തമാക്കാനുള്ള ഏറ്റവും വലിയ അവസരം വന്നു' എന്നാണു ( Macartney - 6 th JAn. 1783, National Archives Proc.cited by Mohibul Hasan in History of Tipusultan page 25 ). ടിപ്പുവിന്റെ കഴിവുറ്റ നേതൃത്വംമൂലം അതത്ര എളുപ്പമല്ലായിരുന്നു. രണ്ടാം മൈസൂര്‍ യുദ്ദത്ത്തിനു ശേഷം 1884 - ല്‍ മലബാര്‍ മൈസൂറിന് തിരിച്ചു കൊടുത്തു. പിന്നെ നാല് കൊല്ലം കഴിഞ്ഞു 1888 മുതല്‍ മാത്രമാണ് ചില ജന്മികള്‍ തിരുവിതംകൂരിലേക്ക് കുടിയേറിയത്. മൂന്നാം മൈസൂര്‍ യുദ്ദത്തിനു അല്പം മുമ്പാണ് ഈ ഈ കുടിയേറ്റം എന്നതും പ്രതീകം ശ്രദ്ധേയം. മതപരമായ കാരണങ്ങലാല്‍ ആണ് ജന്മിമാര്‍ തിരുവിതാം കൂരിലേക്ക് താമസം മാറ്റിയാതെന്കില്‍ അതെത്രയോ മുമ്പേ നടക്കേണ്ടതായിരുന്നു. മൈസൂര്‍ ഭരണം അവസാനിക്കാന്‍ പോകുന്ന സമയം വരെ കാതിരിക്കേണ്ടി വരില്ലായിരുന്നു.

1802 ല്‍ മലബാറില്‍ ജനസംഖ്യ 4,65,594 എന്നാണ് കണക്കാക്കപ്പെട്ടത്‌.. 1852 15, 1952 ല്‍ 15,14,909 ആയും , 1871 വിശ്വസിക്കാവുന്ന കണക്കനുസരിച്ച് 22,61,250 ആയും ഉയര്‍ന്നു. 20 കൊല്ലത്തിനു ശേഷം 1891 ല്‍ നമ്പൂതിരിമാര്‍ 12,395 (6787 പുരുഷനും 5608 സ്ത്രീകളും) മാത്രമാണ്. 1881- ല്‍ മലയാളികളും അല്ലാത്തവരുമായ ബ്രാഹ്മണര്‍ 47,683 ആണ്. ടിപ്പുവിന്റെ ഭരണം തുടങ്ങി 1891 വരെയുള്ള ഒരു നൂറ്റാണ്ടു ജനസംഖ്യ 7-8ഇരട്ടിയായി. അത് പ്രകാരം പുറകോട്ടു നോക്കുമ്പോള്‍ ടിപ്പുവിന്റെ ഭരണകാലത്ത്‌ 2000 ല്‍ കൂടുതല്‍ നന്മൂബിതിരിമാരോ 7000 ത്തില്‍ കൂടുതല്‍ ബ്രാഹ്മണരോ മലബാറില്‍ ഉണ്ടാകാനിടയില്ല. 30,000 ബ്രാഹ്മണര്‍ മലബാറില്‍ നിന്നും ഓടി രക്ഷപ്പെട്ടു എന്ന കള്ളകഥ മതവൈരം വളര്‍ത്താനുള്ള പ്രചാരണം മാത്രമാണ്....

ലോഗന്‍ അക്കാലത്തെ ബ്രിട്ടീഷ്‌ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി എഴുതി 'ടിപ്പുവിന്റെ ആളുകള്‍ പിടിക്കുമെന്ന് ഭയന്ന് ബ്രാഹ്മണര്‍ സന്ദേശം കൊണ്ട് പോകാന്‍ വിസമ്മതിക്കുന്നു. അവരുടെ കൂട്ടത്തില്‍ നിന്ന്സന്ദേശവും കൊണ്ട് പോയ  200-ല്‍ കൂടുതല്‍ പേരെ പിടിച്ചു കഴിഞ്ഞു ( Logan - Malabar Vol. I p.448-49) ഈ റിപ്പോര്‍ട്ടില്‍ നിന്നും മനസ്സിലാകുന്നത് ടിപ്പുവിന്‍റെ കാലത്ത്‌ എല്ലാ ബ്രാഹ്മണരും ഓടിപ്പോയില്ലെന്നും അവരെ ചരന്മാരായി ഉപയോഗിച്ചിരുന്നു എന്നുമാണ്. നമ്പൂതിരി ഇല്ലങ്ങളെ കുറിച്ച് താലൂക്കടിസ്ഥാനത്തില്‍ നടത്തിയ സൂക്ഷ്മപഠനത്തില്‍ നിന്നും മനസ്സിലാകുന്നത് ചിറക്കല്‍ താലൂക്കില്‍ 79-ഉംകോട്ടയത്ത്‌ 30-ഉം കുറുമ്പനാട്ടില്‍ 70-ഉം കോഴിക്കോട്‌ 152-ഉം ഏറെനാട്ടില്‍ 120-ഉം വള്ളുവനാട്ടില്‍ 277-ഉം പൊന്നാനിയില്‍ 289- ഉം (ആകെ 1017) ഇല്ലങ്ങലുണ്ടായിരുന്നു എന്നാണു (Lagan - Malabar Vol.I p.63 ) തിരുവിതാംകൂറിലും കൊച്ചിയിലും നമ്പൂതിരി ഇല്ലങ്ങള്‍ വളരെ കുറവാണ്. മുസ്ലിം ഭൂരിപക്ഷമുള്ള കോഴിക്കോട്, ഏറെനാടു, വള്ളുവനാട്, പൊന്നാനി തുടങ്ങിയ സ്ഥലങ്ങളിലാണ് 80 % ഇല്ലങ്ങളും ഉണ്ടായിരുന്നത്. മതം പ്രധാന്‍ ഘടകം ആയിരുന്നെങ്കില്‍ ഇങ്ങനെ വരാനിടയില്ല. സാമൂതിരിയെ യുദ്ദത്ത്തില്‍ തോല്പിച്ച കമാന്റര്‍ പചിക്കോ കൊച്ചിക്കടുത്ത് നമ്പൂതിരി ഇല്ലം ചുട്ടുകരിച്ച് ആ സ്ഥലം ക്രിസ്ത്യാനികള്‍ക്ക് കൊടുത്തു എന്ന "മാഫേയ് ഹിസ്റ്റോറി ഇന്ത്യ" യെ ഉദ്ധരിച്ചു ലിയോപോള്‍ഡ്‌ അച്ച്ചന്‍ എഴുതി,. ടിപ്പുവിന്റെ ഭരണ കാലത്ത്‌ അങ്ങനെ എന്തെങ്കിലും ഉണ്ടായതായി ഒരു റിപ്പോര്‍ട്ടും ഇല്ല. തെളിവുകളെല്ലാം നോക്കുമ്പോള്‍ ടിപ്പുവിന്റെ ഭരണകാലത്ത്‌ മലബാറില്‍ നമ്പൂതിരി കുടുംബങ്ങള്‍ വളരെ കുറവാണ്. 30000 ബ്രാഹ്മണര്‍ ഓടി രക്ഷപ്പെട്ടു എന്നത് കെട്ടുകഥ മാത്രം. മാത്രമല്ല ബ്രാഹ്മണ സ്ത്രീകള്‍ പാടത്ത്‌ പണിയെടുക്കാത്തത് കൊണ്ട്  പകുതി കരം കൊടുത്താല്‍ മതിയെന്നാണ് ടിപ്പുവിന്റെ നിയമം. ആട്ടെഹത്തിന്റെ ഉദ്യോഗസ്ഥരില്‍ വളരെപ്പേര്‍ ബ്രാഹ്മനരായിരുന്നു. അദ്ദേഹം ബ്രാഹ്മണരെ ബഹുമാനിച്ചിരുന്നു.... ടിപ്പു സുല്‍ത്താനെ വര്‍ഗീയമായി ചിത്രീകരിക്ക്കുകയായിരുന്നു വികലമായ ഇത്തരം പ്രചാരണങ്ങളിലൂടെ നടന്നത്..... 

ടിപ്പു സുല്‍ത്താന്‍ -ചരിത്രം (PART - 2 )

മാറ്റത്തിന്റെ തുടക്കം 


നായന്മാരുടെ ശക്തി കുറക്കാന്‍ ഹൈദരലി ശര്മിച്ചു. അവര്‍ ആയുധധാരികളായി നടക്കരുതെന്നും താഴ്ന്ന ജാതിക്കാര്‍ പണ്ട്തൊട്ടേ കാട്ടുന്ന ഭവ്യത ഇനി വേണ്ടെന്നും വ്യവസ്ഥ ചെയ്തു. ആയുധധാരികളായ നായന്മാര്‍ക്ക് നൂറ്റാണ്ടുകളായി താഴന്ന ജാതിക്കാരെ ചെറുകുറ്റങ്ങള്‍ക്ക് പോലും കൊല്ലാന്‍ അധികാരം ഉണ്ടായിരുന്നു. പുതിയ നിയമം അവരെ നിരായുധരാക്കിഎന്ന് മാത്രമല്ല താഴ്ന്ന ജാതിക്കാരുടെ മേല്‍ അവര്‍ക്കുള്ള അധികാരം എടുത്തുകളയുകയും ചെയ്തു. ഇത് ഉയര്‍ന്ന ജാതിക്കാരെ അമ്പരപ്പിച്ചു. ഭൂരിപക്ഷം ജനങ്ങളെ അടിമത്തത്തില്‍ നിന്നു മോചിപ്പിക്കുന്നതിനു തുല്യമായിരുന്നു ആ നിയമം.

1768-ല്‍ ഇംഗ്ലീഷ്കാര്‍ കണ്ണൂര്‍ ആക്രമിച്ചു. കോലത്തുനാട് രാജാവും കോട്ടയം രാജാവും അവരോട ചേര്‍ന്നു. അധികം വൈകാതെ ഹൈദര്‍ കണ്ണൂര്‍ തിരിച്ചുപിടിച്ചു. ഇത്തവണ അനുരഞ്ജന നയമാണ് ഹൈദര്‍ കാട്ടിയത്. അദ്ദേഹത്തിനു കീഴില്‍ രാജാക്കന്മാര്‍ക്ക് സ്വന്തം രാജ്യം ഭരിക്കാന്‍ അവകാശം വിട്ടുകൊടുത്തു. എന്നാല്‍, ജാതിവ്യവസ്ഥ പുന:സ്ഥാപിക്കാനും പണം സമ്പാദിക്കാനും മാത്രമായിരുന്നു രാജാക്കന്മാരുടെ ശ്രമം. ബുക്കാനെന്റെ ഭാഷയില്‍ "വീണ്ടും ഭരണമേറ്റ രാജാക്കന്മാരുടെ കീഴില്‍ ജനങ്ങളുടെ അവസ്ഥ കന്നഡ ബ്രാഹ്മണ ഉദ്യോഗസ്ഥരുടെ കീഴിലുണ്ടയിരുന്നതിനേക്കാള്‍ കഷ്ടമായിരുന്നു.... നിയന്ത്രമില്ലാത്ത അധികാരം അത്യാഗ്രഹത്തെ ഉച്ചകോടിയിലെത്തിച്ചു.  സ്വത്തുന്ടെന്നു തോന്നുന്ന എല്ലാവരില നിന്നും അത് പിടിച്ചെടുക്കുന്നതില്‍ ഒരു കൂസലുമില്ലയിരുന്നു. നിയമങ്ങളൊന്നും തന്നെയില്ലയിരുന്നു. പണം കൊടുത്താല്‍ കുറ്റവാളികള്‍ക്ക് ശിക്ഷയില്ലതായി. പലപ്പോഴും രാജാവ് തന്നെ, നീതിയുടെ പേരില്‍ നിരപരാധികളുടെ രക്തം ചിന്തി. ചുരുങ്ങിയ കാലത്തിനകം അവരുടെ മുന്‍ഗാമികള്‍ക്ക് ചിന്തിക്കാന്‍ കഴിയാത വിധം അവര്‍ സമ്പത്ത് വാരിക്കൂട്ടി..." ( Bachanan - A journey from Madras Vol. II, p. 189-90 )

1773 ഡിസംബറില്‍ ശ്രീനിവാസറാവുവിന്റെ നേതൃത്വത്തില്‍ ഒരു സേനയെ ഹൈദര്‍ അയച്ചു. അഴിമതിയെപ്പറ്റി അറിഞ്ഞത് കൊണ്ടാകും അദ്ദേഹം അങ്ങനെ ചെയ്തത്. എതിര്‍പ്പൊന്നും കൂടാതെ രാജാക്കന്മാര്‍ കീഴടങ്ങി. ശ്രീനിവാസറാവു മലബാറിലെ ഗവര്‍ണ്ണ
റായി. 9 കൊല്ലം ഹൈദര്‍ അലി മലബാര്‍ ഭരിച്ചു.

1782 - ല്‍ ബ്രിട്ടീഷ്‌ സേന മലബാറില്‍ വീണ്ടും ഇറങ്ങി. നായന്മാര്‍ അവരോടു ചേര്‍ന്നു. മൈസൂര്‍ പടയെ നയിച്ചെത്തിയത് ടിപ്പുസുല്‍ത്താന്‍ ആയിരുന്നു. ഹൈദര്‍അലിയുടെ മരണം മൂലം ടിപ്പുവിനു ശ്രീരംഗപട്ടണത്തേക് മടങ്ങേണ്ടി വന്നു.

1784 -ല്‍ ബ്രിട്ടീഷ്‌കാരുമായുണ്ടാക്കിയ സന്ധി അനുസരച്ച് മലബാര്‍ മൈസൂരില്നു തിരിച്ചു നല്‍കി. 1792-ല്‍ മലബാര്‍ ബ്രിട്ടീഷുകാര്‍ക്കു വിട്ടു കൊടുക്കുംവരെ മൈസൂര്‍ ഭരണം തുടര്‍ന്ന്.

ടിപ്പുവിനു കീഴില്‍ മലബാര്‍ 9 കൊല്ലം ഉണ്ടായിരുന്നെങ്കിലും 1790- നു ശേഷം കാര്യമായ മൈസൂര്‍ ഭരണം ഇല്ലായിരുന്നു. മൈസൂര്‍ ഭരണം 26
കൊല്ലം ( 1766-1792 ) ഉണ്ടായിരുന്നെന്നു പറയാമെങ്കിലും നേരിട്ടുള്ള ഭരണം 16  മാത്രമായിരുന്നു. 9 കൊല്ലം ഹൈദര്‍ അലിയും  7 കൊല്ലം ടിപ്പുസുല്‍ത്താനും. ഇതിനിടയില്‍ ഇരുവരും ദൂരക്കാഴ്ചകാലുള്ള പല പ്രധാന പരിഷ്കാരങ്ങളും നടപ്പിലാക്കി. ഇടനിലക്കാരെ ഭരണത്തില്‍നിന്നും മാറ്റി കേന്ദ്രീകൃതഭരണമുണ്ടാക്കി. കൃഷി, വ്യവസായം, കച്ചവടം എന്നിവയുടെ വളര്‍ച്ച, കര്‍ഷകന്റെ സമരക്ഷണം, ഭൂരിപക്ഷം ജനങ്ങളുടെ നന്മ, ജനങ്ങളുമായി നേരിട്ട് സമ്പര്‍ക്കം തുടങ്ങിയവയിലാണ് മൈസൂര്‍ ഭരണം ഊന്നിയത്.

മെക്കന്സിയുടെ അഭിപ്രായത്തില്‍ "നല്ല ഭരണരീതികൊണ്ട് ഗവന്മെന്ടു സുശക്തമാകുകയും, വിഭവങ്ങള്‍ ദുര്‍വ്യയയം കൂടാതെ ഉപയോഗിക്കുകയും ചെയ്ത ടിപ്പുവിനോട് അയല്‍ ശക്തികളെ ഒരു വിധത്തിലും താരതമ്യപ്പെടുത്താനാവില്ല..... ഇടത്തട്ടുകാരുടെ ചൂഷണം അദ്ദേഹം ശക്തമായി തടയുകയും കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്തു. കര്‍ഷകരെ അധികനികുതി പിരിക്കുന്ന ഉദ്യോഗസ്ഥരില്‍ നിന്നും സംരക്ഷിച്ചു. അവരില്‍ അധികവും ഹിന്ദുക്കളായിരുന്നു" ( Machenzie MAnusripts, Vol. II, p. 72.73)

"എല്ലാവരുടെയും യജമാനനായ ദൈവം വിശ്വസിപ്പിചേല്പിച്ച സമൂഹമാണ് പ്രജകലെന്നും കൃഷി രാജ്യാത്തിന്റെ ജീവരക്തമാണെന്നും  ടിപ്പു സുല്‍ത്താന്‍ വിശ്വസിച്ചു" (Tippu to Nizam - National Archives original records - 16 ) പുതുതായി കൃഷി ചെയ്ത സ്ഥലങ്ങള്‍ കര്‍ഷകന്റെയും പിന്‍ഗാമികളുടെയും സ്വത്തായിരിക്കുമെന്നും, നികുതി കൊടുക്കുന്നിടത്തോളം സ്ഥലം അവരില്‍ നിന്നു പിടിച്ചെടുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും അദ്ദേഹം വിളംബരം ചെയ്തു (BS Gidwani - The Sword of Tipu Sultan) ബ്രാഹ്മണര്‍ പകുതി നികുതി കൊടുത്താല്‍ മതി. അവരുടെ സ്ത്രീകള്‍ പാടത്ത് പണിയെടുക്കാത്കൊണ്ടാണ് അങ്ങനെ ഒരു നിയമം കൊണ്ട് വന്നത് ... വ്യവസായവും കച്ചവടവും വളര്ന്നെന്കിലെ രാജ്യത്തിനു ശക്തിയും മേന്മയും ഉണ്ടാവൂ എന്ന് അദ്ദേഹം മനസ്സിലാക്കി. വ്യഭിചാരം നിരുത്തലക്കാനും, ഒന്നിലധികം ഭര്ത്താക്കന്മാരെ സ്വീകരിക്കുന്ന മലബാറിലെയും കുര്‍ഗിലെയും സമ്പ്രദായം തടയാനും, മൈസൂര്‍ പട്ടണത്തിനടുത്ത് കാളീക്ഷേത്രത്ത്തില്‍ നടന്നിരുന്ന മനുഷ്യക്കുരുതി നിറുത്താനും അദ്ദേഹം ശ്രമിച്ചു ( Mohibul Hasan - History of Tipu Sultan, p. 331-344)

മലബാര്‍ പിടിച്ചടക്കി അധികം കഴിയും മുമ്പേ, മൈസൂരിലെപോലുള്ള ഭൂനികുതി കൊണ്ട് വരാന്‍ മാദണ്ണ ശ്രമം തുടങ്ങി. ശ്രീനിവാസറാവുവിന്റെ നേതൃത്വത്തില്‍ ആദ്യമായി ഭുമി അളന്നു ഭുമി തിട്ടപ്പെടുത്തി. ആദായത്തിന്റെ ഒരു ഭാഗം നികുതിയായി നേരിട്ടു ഗവര്‍ണ്മെന്റിന് നല്‍കുന്ന രീതി നടപ്പിലാക്കി. ഇടത്തട്ടുകാരെ ഒഴിവാക്കലായിരുന്നു പുതിയ നികുതി സമ്പ്രദായത്തിന്‍റെ പധാന ലക്‌ഷ്യം. അതുമൂലം ജന്മിമാര്‍ വരവിന്റെ ഒരു ഭാഗം ഗവര്‍ണ്മെന്റിനു നികുതിയായി കൊടുക്കേണ്ടി വന്നു. കൃഷിപ്പണിയില്‍ ഒരു പങ്കുമില്ലാത്തവരും ജാതിയുടെ പേരില്‍ കര്‍ഷകരെ അടിച്ചമര്‍ത്തുന്നവരുമായ നായന്മാര്‍ക്ക് വിളവില്‍ പങ്കില്ലാതെയായി. തെങ്ങിന്‍ തോപ്പുകളും കരഭുമിയും കാര്‍ഷികനിയമത്തില്‍ നിന്ന് ഒഴിവാക്കിയത് ഉയര്‍ന്ന ജാതിക്കാര്‍ക്ക് സഹായകമായിരുന്നു. സമ്പത്ത്‌, വിദ്യാഭ്യാസം, അധികാരം ഇവയെല്ലാം കയ്യടക്കിയിരുന്ന ഉയര്‍ന്ന ജാതിക്കാര്‍ ആയുധമേന്തി നടകരുതെന്നു കൂടി വിലക്കിയപ്പോള്‍, അവര്‍ക്ക് അധികാരം അടിച്ചേല്‍പ്പിക്കാനും കഴിയാതെയായി. ചില നമ്പൂതിരിമാരും ജന്മികളും തിരുവിതാംകൂറില്‍ പോയി താമസമാക്കി. ഹൈദറിന്റെയും ടിപ്പുവിന്റെയും ഭരണ കാലത്തു കര്‍ഷകന് അവന്‍ കൃഷിചെയ്തിരുന്ന ഭുമിയില്‍ ആദ്യമായി ചില അധികാരങ്ങള്‍ കിട്ടി. സാമൂഹിക മാറ്റത്തിന്റെ വിത്തുവിതക്കലായിരുന്നു അത്. ആദ്യമായാണ് പൊതുജന പുരോഗതി എന്ന ആശയം കേരളഭരണത്തില്‍ വന്നത്. തങ്ങള്‍ക്കും അവകാശങ്ങളുന്ടെന്നു മാനസ്സിലാക്കിയവരെ അടമത്തത്തേക്കാള്‍ കഷ്ടമായ പഴയനിലയിലേക്ക് വീണ്ടും താഴ്ത്തുക എളുപ്പമല്ലല്ലോ.....





ടിപ്പു സുല്‍ത്താന്‍ -ചരിത്രം (PART - 1 )

1757 ല്‍ സാമൂതിരി പാലക്കാട് ആക്രമിച്ചു. പാലക്കാട്ടെ രാജാവ്‌ ദിണ്ടില്ഗല്‍ ഗവര്‍ണര്‍ ഹൈദരാലിയോട് സഹായം അപേക്ഷിച്ചു. അദ്ദേഹം മഖ്ദൂം അലിയുടെ നേതൃതത്തില്‍ നാലായിരം പട്ടാളക്കാരെ പാലക്കാട് രാജാവിനെ സഹായിക്കാന്‍ അയച്ചു. സാമൂതിരി സന്ധിക്കപേക്ഷിച്ചു. 12 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്ന് സാമൂതിരി സമ്മതിച്ചെങ്കിലും കൊടുത്തില്ല. ഹൈദരാലി മൈസൂരില്‍ തന്റെ ശക്തിയുറപ്പിക്കുന്ന ശ്രമത്തിലായത് കൊണ്ട് 9 കൊല്ലം മലബാറിനെ കുറിച്ച് ചിന്തിച്ചില്ല. 1766 ജനുവരിയില്‍ 8000 കാലാള്‍ പടയാളികളും 4000കുതിരപട്ടാളക്കാരും നാല് പീരങ്കികളുമായി അദ്ദേഹം മലബാറിലേക്ക് വന്നു.

കൊച്ചി ആര്‍കൈവ്സിലുള്ള ഗ്രന്ഥവരിയില്‍ ( പേജ് 16, 17 ) പണത്തിനായി പലവട്ടം കോഴിക്കോട്ടേക്ക്‌ആളുകളെ അയച്ചെന്നും ചിലരെ സാമൂതിരി കൊന്നെന്നും തുടര്‍ന്ന് ഹൈദര്‍ സൈന്യവുമായി മലബാറില്‍ വന്നെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ശക്തമായ സൈന്യം മാഹിപ്പുഴയുടെ മറുഭാഗത്ത്‌ മൈസൂര്‍ പടയെ നേരിടാന്‍ സന്ന്ദ്ധരായിരുന്നു.നായര്‍പടയുടെ മുമ്പില്‍ത്തന്നെ നദികാക്കാന്‍ ശ്രമിക്ക്കുന്നതായി കാട്ടിയിട്ടു ഹൈദറിന്റെ കുതിരപ്പട ആഴം കുറഞ്ഞ സ്ഥലത്ത്‌ നദി കടന്നു സമൂതിരി സേനയെ പിന്നിലൂടെ ആക്രമിച്ചു. കുതിരപ്പട്ടാളത്തെ  കണ്ടതോടെ നായര്‍പട ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിലായി.

മുമ്പ് നല്‍കാമെന്നു സമ്മതിച്ച തുകയും കൊല്ലംതോറും ഒരു തുകയും മൈസൂറിന് നല്‍കാമെന്ന് സാമൂതിരി സമ്മതിച്ചു. പക്ഷെ, കൈയില്‍ പണമില്ലാഞാതിനാല്‍ അദ്ദേഹം ആത്മഹത്യ ചെയ്തെന്നാണ് ചില ചരിത്രകാരന്മാരുടെ അഭിപ്രായം. അതെസമയം ബി.എസ്. ഗിദ്വാനി പറയുന്നത്, ചിരക്കളെ നമ്പ്യാര്‍ സാമൂതിരിയെ കൊന്നശേഷം ആത്മഹത്യയാണെന്ന് വരുത്തി പ്രീതിക്കായി ഹൈദരലിയെ സമീപിച്ചു എന്നാണു. 1766 ഏപ്രിലില്‍ മലബാര്‍ മുഴുവന്‍ ഹൈദരലിയുടെ കീഴിലായി. കഴിവുള്ള റവന്യൂ ഉദ്യോഗസ്ഥര്‍ മാദന്നയെ ഗവര്ന്നരായി നിയമിച്ചിട്ടു ഒരു ചെറുസേനയെ അദ്ദേഹത്തിന്റെ കീഴില്‍ നിറുത്തി ഹദര്‍ ടിണ്ടികലിലേക്ക് മടങ്ങി. മാദന്ന ഭൂനികുതി പരിഷ്കരിക്കാന്‍ ശ്രമങ്ങള്‍ തുടങ്ങി ( PK Balakrishnan - Tippusultan ) ജൂണില്‍ മഴതുടങ്ങിയതോടെ നായമ്മാര്‍ ലഹളയാരംഭിച്ചു.

ലഹളയെ പറ്റി അറിഞ്ഞ ഉടന്‍ ഹൈദര്‍ 10000 കാലാള്‍പടയും  3000കുതിരപട്ടാലവുമായി തിരിച്ചെത്തി. ഒരു കിടങ്ങിന് പിറകില്‍ സുരക്ഷിത സ്ഥലത്താണ് നായര്‍പട നിന്നിരുന്നതെന്കിലും അവര്‍ ദയനീയമായി തോറ്റു. മൈസൂര്‍ സെനക്കുണ്ടായ നഷ്ടം ഒരു ഭടന്റെ മരണം മാത്രമായിരുന്നു  ( PK Balakrishnan - Tippusultan ). ഇതില്‍ നിന്നും മനസ്സിലകേണ്ടത് നായര്‍ പട്ടാളത്തിന്റെ പരിശീലനം സംഘടിത യുദ്ധത്തിനുതകുന്ന വിധമല്ലയിരുന്നു എന്നാണു.

Wednesday, 1 May 2013

ടിപ്പു സുല്‍ത്താന്‍

കേരളത്തില്‍ ഒരു സാമൂഹ്യമാറ്റം തന്നെ കൊണ്ട് വരാന്‍ ശ്രമിച്ച ടിപ്പുസുല്‍ത്താനെ വര്‍ഗീയതയുടെ ഇല്ലാകഥകള്‍ കൊണ്ട് വികലമായി ചിത്രീകരിക്കുകയായിരുന്നു പാശ്ചാത ചരിത്രകാരന്മാര്‍ എന്നറിയപ്പെടുന്ന പല കൂലിയെഴുത്തുകാരും ചെയ്തത്....  

അദ്ദേഹം കൊണ്ട് വന്ന ഭരണ പരിഷ്കാരണങ്ങള്‍ സാധാരണക്കാര്‍ക്കും കൃഷിക്കാര്‍ക്കും ഏറെ ആശ്വാസം നല്‍കുന്നതായിരുന്നു... ജന്മിമാരുടെയും ബ്രാഹ്മന്യതയുടെയും  ചൂഷണത്തില്‍ നിന്നും അവരെ രക്ഷിച്ചു നിര്‍ത്തി അവകാശബോധം നല്‍കിയതു അദ്ദേഹം നടപ്പിലാക്കിയ ഭരണ പരിഷ്കാരങ്ങള്‍ ആയിരുന്നു.......

ടിപ്പു സുല്‍ത്താന്‍ യദാര്‍ത്ഥത്തില്‍  എന്തായിരുന്നുവേന്നത് ചരിത്രകാരന്‍ മാരുടെ വിവരണങ്ങളിലൂടെ.... 

-----------------------------------------------------------------------------------------------------------------------------------------
"വിശ്വാസവും മതസൌഹാര്‍ദ്ദവും"

ടിപ്പുവിന്റെ പ്രഖ്യാപനം 1787  ( B.S. Gidwani - The sord of Tippu Sultan . p-229)

"മതസൌഹാര്‍ദ്ദം ഇസ്ലാമില്‍ പ്രധാനമാണ്. മതത്തില്‍ ചേരാന്‍ നിര്‍ബന്ധമരുതെന്നു ഖുര്‍ആന്‍ നിഷ്കര്‍ഷിക്കുന്നു. സത്കര്‍മ്മങ്ങള്‍ ചെയ്യുന്നതില്‍ വ്യക്തികള്‍ തമ്മില്‍ മത്സരിക്കാന്‍ ഇസ്ലാം പ്രേരിപ്പിക്കുന്നു. ദൈവം നിര്‍ദേശിച്ചിട്ടുള്ള ഈ നിയമം എന്റെ ഹൃദയത്തിന് തുല്യം കരുതുന്നു. അത് വിവേകത്തിലും വിവേചനത്തിലും അധിഷ്ടിതവും മനുഷ്യന്റെ അഭിമാനം കാത്തുസൂക്ഷിക്കുന്നതുമാണ്. ബഹുമാനത്തോടെ ഹിന്ദുക്കളുടെ വേദങ്ങളും നാം പഠിച്ചിട്ടുണ്ട്.... മതത്തിന്റെ പേരില്‍ ചിലര്‍ നമ്മുടെ നാട്ടില്‍ കടന്നു തെറ്റായ മാര്‍ഗനങ്ങളും വിവിധ മതങ്ങള്ക്കിടയില്‍ തെറ്റിദ്ധാരണകളും പ്രചരിപ്പിക്കുന്നത് എന്നെ ആധിയായി ദുഖിപ്പിക്കുന്നു. മൈസൂര്‍ രാജ്യത്ത് താമസിക്കുന്ന മൈസൂര്‍കാരും വെളിയില്‍ താമസിക്കുന്ന മൈസൂന്കാരും ഇന്ന് മുതല്‍ മതത്തിന്റെയോ ജാതിയുടെയോ പേരില്‍ എന്തെങ്കിലും വിവേചനം കാണിച്ചാല്‍ അത് കുറ്റകരമാണെന്ന് പ്രഖ്യാപിക്കുന്നു" 
Bombay Presidency Papers, Vol. III,  p.129

"ആരാണ് എന്‍റെ ജനങ്ങള്‍" എന്ന് സ്വയം ചോദിച്ചിട്ട് ടിപ്പു തന്നെ മറുപടി പറഞ്ഞു: 'ക്ഷേത്രങ്ങളില്‍ മണിയടിക്കുന്നവരും പള്ളികളില്‍ നമസ്കരിക്കുന്നവരും എന്‍റെ ജനങ്ങളാണ്. ഈ രാജ്യം എന്റെതും അവരുടെതുമാണ് 
----------------------------------------------------------------------------------------------------------
മെക്കന്സിയുടെ അഭിപ്രായത്തില്‍ "നല്ല ഭരണരീതികൊണ്ട് ഗവന്മെന്ടു സുശക്തമാകുകയും, വിഭവങ്ങള്‍ ദുര്‍വ്യയയം കൂടാതെ ഉപയോഗിക്കുകയും ചെയ്ത ടിപ്പുവിനോട് അയല്‍ ശക്തികളെ ഒരു വിധത്തിലും താരതമ്യപ്പെടുത്താനാവില്ല..... ഇടത്തട്ടുകാരുടെ ചൂഷണം അദ്ദേഹം ശക്തമായി തടയുകയും കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്തു. കര്‍ഷകരെ അധികനികുതി പിരിക്കുന്ന ഉദ്യോഗസ്ഥരില്‍ നിന്നും സംരക്ഷിച്ചു. അവരില്‍ അധികവും ഹിന്ദുക്കളായിരുന്നു" ( Machenzie MAnusripts, Vol. II, p. 72.73)


1773 ഡിസംബറില്‍ ഹൈദര്‍അലി അയച്ച സേനയുടെ നായകന്‍  "ശ്രീനിവാസറാവു" ആയിരുന്നു.... മലബാറില്‍ ഹൈദര്‍ അലി നേരിട്ടുല്ല ഭരണം സ്ഥാപിച്ചപ്പോള്‍ ശ്രീനിവാസ റാവു ആയിരുന്നു ഗവര്ണരായി നിയമിതനായത്... 9 വര്ഷം ഇങ്ങനെ തുടര്‍ന്നു.... അതിനു ശേഷം ടിപ്പുവിന്റെ ഭരണത്തില്‍  ഗവര്ന്നരായി വന്നത് "മാടണണ (MADANNA)" ആയിരുന്നു..... അദ്ദേഹമാണ് മൈസൂരില്‍ നടപ്പിലാക്കിയ പോലുള്ള ഭൂനികുതി കൊണ്ട് വന്നത്...  

 ------------------------------------------------------------------------------------------------------

"എല്ലാവരുടെയും യജമാനനായ ദൈവം വിശ്വസിപ്പിചേല്പിച്ച സമൂഹമാണ് പ്രജകലെന്നും കൃഷി രാജ്യാത്തിന്റെ ജീവരക്തമാണെന്നും  ടിപ്പു സുല്‍ത്താന്‍ വിശ്വസിച്ചു" (Tippu to Nizam - National Archives original records - 16 ) പുതുതായി കൃഷി ചെയ്ത സ്ഥലങ്ങള്‍ കര്‍ഷകന്റെയും പിന്‍ഗാമികളുടെയും സ്വത്തായിരിക്കുമെന്നും, നികുതി കൊടുക്കുന്നിടത്തോളം സ്ഥലം അവരില്‍ നിന്നു പിടിച്ചെടുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും അദ്ദേഹം വിളംബരം ചെയ്തു (BS Gidwani - The Sword of Tipu Sultan) ബ്രാഹ്മണര്‍ പകുതി നികുതി കൊടുത്താല്‍ മതി. അവരുടെ സ്ത്രീകള്‍ പാടത്ത് പണിയെടുക്കാത്കൊണ്ടാണ് അങ്ങനെ ഒരു നിയമം കൊണ്ട് വന്നത് ... വ്യവസായവും കച്ചവടവും വളര്ന്നെന്കിലെ രാജ്യത്തിനു ശക്തിയും മേന്മയും ഉണ്ടാവൂ എന്ന് അദ്ദേഹം മനസ്സിലാക്കി. വ്യഭിചാരം നിരുത്തലക്കാനും, ഒന്നിലധികം ഭര്ത്താക്കന്മാരെ സ്വീകരിക്കുന്ന മലബാറിലെയും കുര്‍ഗിലെയും സമ്പ്രദായം തടയാനും, മൈസൂര്‍ പട്ടണത്തിനടുത്ത് കാളീക്ഷേത്രത്ത്തില്‍ നടന്നിരുന്ന മനുഷ്യക്കുരുതി നിറുത്താനും അദ്ദേഹം ശ്രമിച്ചു ( Mohibul Hasan - History of Tipu Sultan, p. 331-344)

( കേരളമുസ്ലിമ്കള്‍ . പോരാട്ടത്തിന്റെ ചരിത്രം - പ്രൊഫസര്‍ ഡോ.കെ.എം. ബഹാവുദ്ദീന്‍))