Thursday, 30 December 2010

ഒരു കവിയെ പോലെ ....

പ്രണയം ...
എന്നെ ഒരു കവിയാകിയിട്ടില്ല....
ഒരു ദാര്‍ശനികനുമാകിയില്ല....
ഖലീല്‍ ജിബ്രീനൊരു വരം കൊടുത്ത പോലെ...

ഞാന്‍ എഴുതിയതൊന്നും കവിതയല്ല...
പറഞ്ഞതൊന്നും സിദ്ധാന്തങ്ങലുമല്ല...
പാടിയതൊന്നു പാട്ടുമല്ല...

അതൊക്കെയും എന്റെ ഹൃദയമായിരുന്നു..
നിന്നെ കാതിരുക്കുമ്പോള്‍ ഞാന്‍ കുറിച്ചിട്ടതാണ്
നീ കവിതയായ്‌ കണ്ടത് ...
നിന്നെ സ്നേഹിക്കുമ്പോള്‍
ഞാന്‍ തിരിച്ചറിഞ്ഞതാണ് സിദ്ധാന്തങ്ങള്‍ എന്ന് പറഞ്ഞത്...
ഒടുവില്‍...
നീ പിരിയണമെന്നു പറഞ്ഞപ്പോള്‍ പിടഞ്ഞ ഹൃദയത്തിന്റെ കന്നുനീരാന് ...
നിനക്കൊരു പാട്ടായ് തോന്നിയത്.....

ഇനിയും നിന്റെ ഓര്‍ക്മാകലുമായി
നിനക്കായ്‌ കാത്തിരിക്കുന്ന
എന്നോട് നിനക്കെന്താണ് പറയാനുള്ളത് ...

അപ്പഴും
ഞാന്‍ പുഞ്ചിരിക്കും  ...
ഒരു കവിയെ പോലെ...

No comments:

Post a Comment