Wednesday, 13 March 2019

#ചേലക്കലാപം/ തിരുത്ത്
ഹൈദര്‍ ഭരണ പരിഷ്‌കാരം നടപ്പാക്കി. ഭരണാധികാരിയുടെ ശ്രദ്ധ വികസന പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രീകരിച്ചതോടെ മലബാര്‍ ആധുനിക ഭാവത്തിലേക്ക് നീങ്ങിത്തുടങ്ങി. റോഡും പാലങ്ങളും ചിറകളും, ജലസേചനത്തിന് പുതിയ സങ്കേതങ്ങളും നിലവില്‍ വന്നു. കൃഷിഭൂമി അതില്‍ അധ്വാനിക്കുന്നവര്‍ക്കും കൃഷിചെയ്ത് പച്ച പിടിപ്പിടിപ്പിക്കുന്നവര്‍ക്കുമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ജന്മിത്വം അവസാനിപ്പിച്ചു. ഭൂമി സര്‍വ്വേ ചെയ്ത് നികുതി പിരിവിന് റയട്ട് വരി (സര്‍ക്കാര്‍ നേരിട്ട് നികുതി പിരിക്കല്‍ ) സമ്പ്രദായം ഏര്‍പ്പെടുത്തി. ഇടത്തട്ടുകാരായ ജന്മി മാരെ പൂര്‍ണ്ണമായി ഒഴിവാക്കി.
അതിനിടയ്ക്ക് ഹൈദര്‍ മരിക്കുകയും മകന്‍ ഫത്തേഹ് അലി ടിപ്പു അധികാരം ഏല്‍ക്കുകയും ചെയ്തു. ഹൈദരലി നടപ്പാക്കിയ സാമ്പത്തിക പരിഷികരണത്തോടൊപ്പം ടിപ്പു സാമൂഹ്യ പരി ഷ്‌കരണവും പ്രഖ്യാപിച്ചു. വര്‍ണ്ണാശ്രമ വ്യവസ്ഥയെ അടിസ്ഥാനമാക്കി കെട്ടിപ്പടുത്ത തിയോക്രാറ്റിക് ഫ്യൂഡലിസ്റ്റ് വ്യവസ്ഥ മാറ്റാനുള്ള ശ്രമങ്ങളാണ് പിന്നീട് നടന്നത്. അതിന്റെ ഭാഗമായി സ്ത്രീകള്‍ക്ക് മാറ് മറച്ച് വസ്ത്രം ധരിക്കാനുള്ള അവകാശം നല്‍കുകയും അതിനു വേണ്ട ചേല (സാരി) സര്‍ക്കാര്‍ നല്‍കുകയും ചെയ്തു. ഇതിനെതിരെ നായര്‍പട രംഗത്തിറങ്ങി.
ചേല ധരിച്ച സകല പെണ്ണുങ്ങളെയും വസ്ത്രാക്ഷേപം ചെയ്തു. ടിപ്പു ഇസ്‌ലാമിലേക്ക് മാര്‍ക്കം കൂട്ടാനാണ് സ്ത്രീകളെ മാറ് മറക്കാനുള്ള അവ കാശം നല്‍കിയതെന്നായിരുന്നു അവരുടെ പരാതി. അതിനെയാണ് ചരിത്രത്തില്‍ ചേലക്കലാപം എന്നു വിളിക്കുന്നത്. സാമ്പസ്ഥിക പരിഷ്‌കരണത്തോടൊപ്പം സാമൂഹ്യ പരിഷ്‌കരണവും കൂടിയായതോടെ മലബാര്‍ പ്രദേശമാകെ പുതിയൊരു സാമ്പത്തിക ശക്തിയായി മാറുകയായിരുന്നു.
1775 മുതല്‍ നാടിന്റെ ഉല്‍പാദന ശേഷി നാലിരട്ടിയായി വര്‍ദ്ധിച്ചു. (അന്നത്തെ ലോകത്ത് ഏറ്റവും നന്നായും ശാസ്ത്രീയമായും കൃഷി ചെയ്യപ്പെട്ട രാജ്യം ടിപ്പുവിന്റേതായിരുന്നു. പ്രത്യേകിച്ച് മലബാര്‍ അക്കാര്യത്തില്‍ റിക്കാര്‍ഡ് സൃഷ്ടിച്ചു. അതുകൊണ്ടു തന്നെ ഏറ്റവും സമൃദ്ധി നിറഞ്ഞ നാടും മലബാര്‍ തന്നെ (മില്ലര്‍, ഹിസ്റ്ററി ഓഫ് ഇന്ത്യാ പേജ് 392)

<iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FTipuSulthanTheTiger%2Fposts%2F2221696867872250&width=500" width="500" height="330" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allow="encrypted-media"></iframe>

No comments:

Post a Comment