Thursday, 7 July 2011

പ്രിയപ്പെട്ട കളിക്കൂട്ടുകാരി...

എന്നോട്
നക്ഷത്രങ്ങളാണ് പറഞ്ഞു തന്നത് ....
നിന്നെ എനിക്ക് വേണ്ടിയാണ് സ്രിഷ്ടിചിരിക്കുന്നതെന്ന്.....
ഞാന്‍ കരയുമ്പോള്‍,
നിന്നോടുള്ള എന്‍റെ പ്രണയം കാണുമ്പോള്‍,
അവരെന്നോട് പറയുമായിരുന്നു,
നീ കാത്തു നില്‍ക്കൂ....
അവള്‍ നിന്നെ ജീവന്റെ ജീവനെകാല്‍ സ്നേഹിക്ക്കുമെന്നു -
അതിനു മാത്രമായ് അവള്‍ ജീവിക്കുമെന്ന്...
ഞങ്ങള്‍ പ്രാര്തിക്കാംഎന്നു......
..... ......
ഇന്നവര്‍
എന്‍റെ
പ്രണയം കാണുമ്പോള്‍ പറയുന്നു....
ഞങ്ങള്‍ പോലും
ഇങ്ങനെ സ്നേഹിചിട്ടില്ലെന്നു.......
...... ....
അവര്‍ക്കിപ്പോള്‍
എന്നോട് ...
എന്‍റെ പ്രണയത്തോട്
അസൂയയാണ് പോലും.....
..... .....
പ്രിയപ്പെട്ട കളിക്കൂട്ടുകാരി...
അത്രമേല്‍ നിന്നെ ഞാന്‍ പ്രണയിക്കുന്നുവോ !!!

Wednesday, 22 June 2011

ഇപ്പോള്‍ കാലവും പറയുന്നു ...

നിനക്കെന്റെ സ്നേഹത്തെ
കുരിച്ചരിയണമെങ്കില്‍
നിന്റെ ചുറ്റുമുള്ള ചെടികളോടു
ആ മതിലുകളോട്
ചോദിച്ചു നോക്കൂ...

എന്റെ മൌനങ്ങലത്രയും കണ്ടത്
അവര്‍ക്കാണ്....
തളരുമ്പോള്‍ എനിക്ക്
താങ്ങ് തന്നത് ആ
ചുമരുകളായിരുന്നു ....
എന്റെ കണ്ണ് നീര്‍ത്തുള്ളികള്‍
കൈനീട്ടി വാങ്ങി
എന്നെ ആശ്വസിപ്പിച്ചത്
ആ മണല്തരികലായിരുന്നു....

അവര്കറിയാം
ഞാന്‍ എന്ത് മാത്രം
നിന്നെ സ്നേഹിക്കുന്ന്വേന്നു....
അവരായിരുന്നെന്ന്നോട് കള്ളം
പറഞ്ഞത് ....
എന്നെ കൂടുതല്‍ കൂടുതല്‍
മോഹിപ്പിച്ചത് ...
നീ എന്നെയാണ് സ്നേഹിക്കുന്നതെന്ന്  പറഞ്ഞു തന്നത് ......

ഇപ്പോള്‍
കാലവും പറയുന്നു ...
അവള്‍ നിന്റേതു മാത്രമാന്നെന്നു....
അവളെ ഞാന്‍ കാത്തു വെച്ചത്
അവളെ ഞാന്‍ കരുതി വെച്ചത് .....
നിനക്ക് വേണ്ടിയായിരുന്നെന്ന് .......

Tuesday, 21 June 2011

മൌനം......

എന്ത് സൌന്ദര്യമാണ് പെണ്ണെ നിന്‍
മൌനത്തിനു.....
അറിയാതെ  ഞാനലിഞ്ഞു പോകുമാ
നോട്ടത്തിന്.......
എന്നെ  മാത്രം കാണുന്ന ആ കണ്ണുകള്‍ക്ക്‌....

Tuesday, 10 May 2011

നിന്നെ ഒര്കുമ്പോള്‍
എന്റെ ശ്വാസം
പോലുമേനിക്കു
കവിതയാകുന്നു ...

വിപ്ലവം.....

പ്രണയം വിപ്ലവമാണ് ...
ഹൃദയത്തിന്റെ വിപ്ലവം ...
എന്റെ ജീവിതവും വിപ്ലവമാണ്...
എന്റെ സൌഹൃദങ്ങളും....
ഞാന്‍ തന്നെ വിപ്ലവമാണ്...
എന്നെ ഞാനാകുന്നതും വിപ്ലവമാണ് ...
വിപ്ലവത്തില്‍ ഞാന്‍ ജീവിക്കുന്നു ...
ഞാന്‍ മരിക്കാനും ഒരുക്കമാണ്
എന്റെ വിപ്ലവത്തിന് വേണ്ടി......

(കവിത- ഞാന്‍ തന്നെ എന്റെ വിപ്ലവം :)

നീയെന്നെ സ്നേഹിക്കുമ്പോള്‍

"നീയെന്നെ സ്നേഹിക്കുമ്പോള്‍
ഇളം കാറ്റ് പോലുമെന്നെ ഇഷ്ടപ്പെടുന്നു .....
നീ അയകലുംബോള്‍ എന്റെ ഹൃദയം പോലുമെന്നോട്
പിണങ്ങുന്നു പെണ്ണെ..............."

(കവിത-ഞാന്‍ തന്നെ എന്റെ കഥ)

Tuesday, 3 May 2011

November 2010

പ്രണയം,
ഒരു വാക് പറയാതെ ...
ഒരു നോക്ക് കാണാതെ ...
ഹൃദ്യമായ ഒരു പുഞ്ചിരി നല്‍കാതെ ...
സ്വപ്നങ്ങളായി കൂട്ട് നില്കുമെങ്കില്‍...
പ്രതീക്ഷകള്‍
കാതിരിപ്പുകളായി
കൂട്ടുകൂടുമെങ്കില്‍ ...
നിന്റെ മൌനം പോലും അലങ്കാരമാകും
അറിയാതെ  പിടയുന്ന നെഞ്ജിനുള്ളില്‍,
എന്നുമൊരമൃതായി നിന്‍ മുഖം കാതുവേക്കും ....
ഒരു പുഞ്ചിരി
ഇത്ര നാളും കാതിരിക്കാനായൊരു
വരമായി മാറിയെങ്കില്‍
ഒരിക്കല്‍ പ്രണയിച്ച നിന്നെ മറക്കുവാന്‍ ആര്‍ക്കു കഴിയും...
നീ പ്രനയിക്കപ്പെടാന്‍ മാത്രം
ജനിച്ചവളാണ് ........
സ്നേഹിക്കപ്പെടാന്‍ വേണ്ടി ....
എന്നോട് കൂട്ടുകൂടുവാന്‍...
എന്നെ ഞാനാകി മാറ്റുവാന്‍ ...
എനിക്കാശ്വാസമാകാന്‍ ...
അവകാണിക്കുക എന്ന നിന്റെ സൂത്രത്തിന്  ...
അല്പം  എന്നെ വേദനിപ്പിക്കുവാന്‍
കഴിഞ്ഞുവെങ്കില്‍ ...... അതിലൂടെയായിരുന്നെന്റെ
പ്രണയം ജീവിച്ചത് ...
ആ വേദനക്ക് എന്നെ ജീവിപ്പിക്കുവാനുള്ള
വരം ദൈവം നല്‍കി...
മരിക്കുവോളം നിന്നെ സ്നേഹിക്കുവാനുള്ള ശക്തിയും ...
പതിനഞ്ചാം വയസ്സിലെ കൗമാര മോഹത്തില്‍ നിന്നും
യുവത്വത്ത്തിലെ പക്വതയിലും വളര്‍ന്നു കയറിയ
എന്‍റെ പ്രണയം ...
ഇപ്പോഴം എന്‍റെ ചോദ്യം ...
നിന്നെ
ഞാന്‍ പ്രണയിച്ചോട്ടെ...
എന്‍റെ ജീവനില്‍ ജീവനായി
സ്നേഹിച്ചോട്ടെ...
നീ
മറ്റെന്തിനെകാലും വലുതായിരുന്നെനിക്ക് ...
നിന്നെ സ്നേഹിക്കാനല്ലാതെ
ഞാന്‍ പഠിച്ചിട്ടില്ല ...
സ്നേഹിക്കാതിരിക്കുവാന്‍ എനിക്കാകുമില്ല ...
ഒരു പൈങ്കിളി കഥയുടെ
അവിശ്വസനീയത എനിക്കില്ല
ഒരു സിനിമാകതയുടെ അതിമാനുഷികതയും എനിക്കില്ല...
പക്ഷെ, എന്നും നിന്നെ പ്രണയിക്കുവാന്‍ മാത്രം
ഞാന്‍ ഇഷ്ടപ്പെടുന്നു ..
അല്ലെനികില്‍ അത് മാത്രമേ എനിക്കറിയൂ, അതിനു മാത്രമേ എനിക്ക് കഴിയൂ...
നീ അറിയാതെ തന്ന പ്രതീക്ഷകള്‍ ... ഇന്നും
മരിച്ചിട്ടില്ല....

Sunday, 24 April 2011

ഞാനിത് വരെയും
നിനക്കു വേണ്ടി ജീവിച്ച പോലെ, ഇനിയും
നിനക്ക് വേണ്ടി ഞാന്‍ ജീവിക്കും ..........
ഇനിയും  കൂടുതല്‍ ഞാന്‍സ്നേഹിക്കും ....

നിന്നെ നഷ്ടപ്പെടുന്നത് എന്റെ ആത്മാവ്
നഷ്ടപ്പെടുന്ന പോലെയായിരുന്നു ..............

നിന്നെ  നേടുന്നത് എനിക്കൊരു പുനര്‍ജന്മാമാണ്......

ഒരേ ഒരാവശ്യം....
ഞാന്‍ തന്ന സ്നേഹമത്രയും എനിക്ക് തിരിച്ചു വേണം....
ഹൃദയം  തുറന്നെന്നെ നീ സ്നേഹിക്കണം ........

ഒരുപാട്  പ്രാര്‍ഥനകള്‍ മാത്രമേ ഇപ്പോള്‍എനിക്കെന്റെ കാരുണ്യവാനായ രബ്ബിനോടുള്ളൂ.......
സ്നേഹനിതിയായ  നാഥാ.... ഞങ്ങളെ നീ സ്നേഹിക്കനമേ.....

എനിക്ക് നിന്നോട്
ക്ഷമിക്കാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ...
ഞാന്‍ നിനക്ക് വാഗ്ദാനം ചെയ്ത സ്നേഹം
അതെന്തായിരുന്നു  ............

Jan 1, 2011
നീയൊരു നഷ്ട സ്വപ്ന്മാനെനിക്ക്...
നഷ്ടങ്ങള്‍ തന്ന സ്വപ്നമെന്നല്ല.......
ഇടക്കെവിടെയോ എനിക്ക് നഷ്ടപ്പെട്ടു പോയ
എന്റെ സ്വപ്നം .... ഞാന്‍ നഷ്ടപ്പെടുത്തിയതല്ല.....
നിന്നെ വെറുത്തു കൊണ്ട് മറക്കാനല്ല....
സ്നേഹിച്ചു കൊണ്ട് മരിക്കാനാനെനിക്കിഷ്ടം .....


Dec7,2010
എത്ര വര്‍ഷങ്ങളായി നീയോന്നോട് പുന്ചിരിച്ചിട്ടു.....
എന്നിട്ടും നിന്റെ പുഞ്ചിരിക്കുന്ന മുകഹമാല്ലാത്ത
മറ്റൊന്നും എന്റെ എന്റെ മനസ്സിലില്ല.....
എനിക്ക് പ്രണയത്തെ കുറിച്ച് മാത്രമേ
പറയാനുള്ളൂ, എന്ന് നീ ചോദിക്കരുത്.........
സ്വപ്നം കാണുവാനും പ്രതീക്ഷിക്കുവാനും
പ്രണയത്തെ പോലെ മനോഹരമായ മറ്റെന്താനുള്ളത് ......!!!
നിന്നെ കാനണമെന്നു ഞാനാഗ്രഹിച്ച
ശൂന്യമായ ഇടനാഴികള്‍ ....
അത് കാണുവാന്‍ പാകത്തില്‍
എന്റെ മനസ്സ് പക്വതപ്പെടാത മനസ്സുമായി
ഇനി ഒരു തിരിച്ചു പോക്ക് ഞാന്‍ ആഗ്രഹിക്കുന്നില്ല...........
എന്റെ പുഞ്ചിരിക്കു പിന്നിലെ
കണ്ണുനീര്‍ തുള്ളികള്‍ നീ കണ്ടില്ല.......

എന്റെ വചാലതക്ക് പിന്നിലെ മൌനവും...........
തിരിച്ചറിഞ്ഞു  ഒരിക്കല്‍ നീ
തിരിഞ്ഞു നോക്കുമ്പോള്‍ ഞാനരികത്തു തന്നെ
യുണ്ടാവുമെന്നു പറയാന്‍ ഞാന്‍ മാലാഖയല്ല....

അഥവാ...
അതെത്ര തന്നെ ഞാന്‍ ആഗ്രഹിച്ചാലും .......................
നിനക്കറിയാം ,
ഞാന്‍ എന്ത്  മാത്രം നിന്നെ സ്നേഹിക്കുന്നുവെന്നു....
നിന്നെ മാര്‍ക്കാനെനിക്ക് കഴിയില്ല എന്ന്....

പക്ഷെ നിന്നെ വേരുക്കാനാനെനിക്കിഷ്ടം ...
ഞാന്‍  അത് ചെയ്യും ....
എന്റെ മനസ്സിനോട് എത്ര കള്ളങ്ങള്‍ പറഞ്ഞിട്ടനെന്കിലും :(

06/12/2010 mob text :)

Saturday, 23 April 2011

ആ ഓര്‍മ്മകള്‍ മാത്രം ബാക്കി .. സ്നേഹിച്ചിരുന്നു എന്നോരാശ്വാസവും..
മറക്കാനാവാത്ത കുറെ നല്ല ഓര്‍മകളും സ്വപ്നങ്ങളും തന്ന നിന്റെ
സാന്നിധ്യം....
നിന്റെ ചുംബനങ്ങള്‍ ഹൃദയത്ത്തിലെന്നും ഒരു കലനായികിടന്നിരിക്കും..
ഇനിയൊരിക്കലും നിന്നെ കനാനിടവരുത്തരുതെ എന്നാണെന്റെ
പ്രാര്‍ത്ഥന ... കണ്ടാലും പുഞ്ചിരിക്കരുതെ എന്നാണെന്റെ അപേക്ഷ..
പുഞ്ചിരിച്ചാല്‍............. :(

ഒരു തെറ്റ് ചെയ്തു പോയോ എന്നൊരു നീറ്റല്‍ ...
സ്നേഹിക്കുക എന്നതൊരു തെറ്റല്ലല്ലോ...????
തെറ്റല്ല  എന്ന് തോന്നിയിരുന്ന പ്രായത്തില്‍ തോന്നിയോരിഷ്ടം...
കാലത്തിന്റെ കുത്തോഴിക്കില്‍ ,
ചാഞ്ഞു പോകാതെയും ചരിഞ്ഞു പോകാതെയുംഹൃദയത്തില്‍ സൂക്ഷിച്ചിരുന്നു ...
പിന്നെപ്പഴോ... സ്നേഹത്തിന് യോഗ്യതയുടെ അളവുകള്‍ പലരൂപത്തിലും ഭാവത്തിലും ഉണ്ടെന്നു
അറിയിച്ചു തന്നപ്പോള്‍....

സ്നേഹമെന്നത് ഒരുവസ്തുവല്ല...
വികാരമാണെന്ന്.. അത് വാങ്ങുവാണോ വില്കുവാണോ ആവില്ല എന്നെന്റെ മനസ്സിനെ ആയിരം വട്ടം പടിപ്പിച്ചപ്പോഴും.....

മത്സരിച്ചു നേടിയെടുത്താലും
നിന്റെ സ്നേഹത്തിന് വെറുപ്പിന്റെ ദുര്‍ഗന്ധവും ,
നിന്റെ സാന്നിധ്യത്തിനു ജടത്വത്തിന്റെ പ്രതീതിയുവായിരിക്കും
എന്നെന്നെ പഠിപ്പിച്ചു തന്നപ്പോഴും ........
നെയെന്നെ സ്നേഹിചിരുന്നപ്പോഴും...
നീഎയെന്നെ  സ്നേഹിക്കുമെന്നു ആശ്വസിച്ചപ്പഴും ....
നീ നിന്റെ വാക്കുകള്‍ കൊണ്ടെന്റെ ഹൃദയത്തില്‍ കുത്തിക്കീരുമ്പോഴൊക്കെയും
ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു......
എന്റെ ജീവന്റെ ജീവനേക്കാളും ..........

ഒരുക്കലും എസ് പറയാത്ത നിന്റെ നാവും
ആയിരം വട്ടം സമ്മതം പറഞ്ഞ നിന്റെ മനസ്സും എനിക്ക് എന്നും ഒരു വിസ്മയമായിരുന്നു ....

ഞാന്‍ നിന്നെ സ്നേഹിക്കുകയായിരുന്നു ....
എന്റെ ജീവന്റെ ജീവനേക്കാളും ....

പക്ഷെ നിന്റെ വലിയ ലോകത്തില്‍
എന്റെ ചെറിയ ഹൃദയത്തിന് അല്പം പോലും സ്ഥാനം നല്കിയില്ലല്ലോ...

ഇല്ല ,,

ഇനിയൊരിക്കലും എന്റെസാന്നിധ്യം
നിനക്കൊരു ശാപമാകില്ല....................

(My diary-2004 January)

Sunday, 13 February 2011

'ഉത്തരം വേണ്ടാത്ത ചോദ്യങ്ങള്‍'

ഒരാളുടെ ജീവിതത്തില്‍ എന്തെല്ലാം കാര്യങ്ങളാല്‍ സ്വദീനിക്കപ്പെടാം... പലതും ഉണ്ടായിരിക്കും ... കുടുംബം,ചിലപ്പോള്‍ വ്യക്തികള്‍, ചിലപ്പോള്‍ ആശയങ്ങള്‍, സംഘങ്ങള്‍ അങ്ങിനെ പലതും .. എന്നാല്‍ എന്നെ സ്വാദീനിച്ച ഘടകം എന്റെ മതമാണ്‌ എന്ന് പറഞ്ഞാല്‍ എന്ത് കൊണ്ടാണ് 'പലരും' അസ്വസ്തമാകുന്നത് ....

ഞാന്‍ മദ്യപിക്കാത്തത് ...
ഞാന്‍ ചൂതുകളിക്കാത്തത് ...
ഞാന്‍ വ്യഭിച്ചരിക്കാത്തത് ....
ഞാന്‍ അന്യന്റെ മുതല്‍ അപഹരിക്കാത്തത് ...
ഞാന്‍ സമ്പാദിച്ച 'എന്റെ സംബാദ്യങ്ങളില്‍' നിന്ന് ഒരു ഭാഗം പാവപ്പെട്ടവര്‍ക്കു അവകാശപ്പെട്ടതാണ് എന്ന് വിശ്വസിക്കുന്നത് ..
സ്ത്രീ വെറും ആഡംബരവും ആകര്‍ഷണവും അല്ല, മൂല്യമുള്ള എന്റെ സഹാജീവിയാനെന്നു പറയുന്നത് ..

അങ്ങിനെ പലതും എന്നെ കൊണ്ട് ചിന്തിപ്പിക്കുന്നതും അത് പോലെ പ്രവര്‍ത്തിക്കുന്നതും എനിക്ക് എന്റെ വിശ്വാസം തന്ന, എന്റെ വിശ്വാസത്തിന്റെ സ്വദീനം കൊണന്ടാനെന്നു പറഞ്ഞാല്‍ അതൊരിക്കലും മറ്റും വിശ്വാസങ്ങളെ നിന്നിക്കലല്ലല്ലോ..... എന്റെ കര്മാങ്ങലെല്ലാം ഞാന്‍ വിശ്വസിക്കുന്ന ഒരു ദൈവത്തിന്റെ മുന്നില്‍ കണക്ക് ബോദിപ്പിക്കേണ്ട ബാധ്യത ഉണ്ട് എന്ന് വിശ്വസിക്കുന്നുവെങ്കില്‍, അതെന്നില്‍ ഉയര്‍ത്തിക്കൊണ്ടു വരാവുന്ന ധാര്‍മിക മുല്യത്തെ കുറിച്ച് നിങ്ങളെ 'എന്റെ സഹജീവികളെ' സന്തോഷിപ്പിക്കുകയല്ലേ വേണ്ടത് ..... ഇസ്ലാം എന്ന 'ഏക ദൈവ-സര്‍വ സഹോദര്യമെന്ന, ആശയത്തെ/ വിശ്വാസത്തെ ഒരിക്കല്‍ യൂറോപ്പ്‌ പ്രചരിപ്പിച്ച/വിശകലിച്ച പോലെ വെറും 'മത ഭ്രാന്തന്മാര്‍' എന്നോ, അല്ലെങ്കില്‍ ഇന്ന് വിവര്‍ത്തനം ചെയ്യപ്പെട്ട 'മത ഭീകരര്‍' എന്ന കണ്ണില്‍ മാത്രമേ കാണൂ എന്ന് എന്തിനാണ് ശഠിക്കുന്നത്!!!!!!!!!!!

സത്യാ-ധാര്‍മികതയും, സാമൂഹ്യ സദാചാരവും മാധ്യമാങ്ങലാല്‍ നിരന്തരം വ്യഭിചരിക്കപ്പെട്ട ഇന്നത്തെ വര്‍ത്തമാന ചുറ്റുപാടില്‍, അവര്‍ പടച്ചു വിടുന്ന അവരുടെ 'ഭാവനകളെ' അറിയാതെയോ അറിഞ്ഞോ അഭിരമിക്കുന്ന വെറും 'ഇരകളാണ്' നാമെന്ന ബോധ്യം തിരിച്ചരിയപ്പെടുന്നതായി പോലും ഭാവിക്കാത്തത് .. അവര്‍ പടച്ചു വിടുന്ന വാര്‍ത്തകള്‍ നമ്മുടെ ചിന്തകളെ എത്രത്തോളം ബാധിച്ചിരിക്കുന്നു എന്നറിയാന്‍ നാം നമ്മിലേക്ക് തന്നെ ഒന്ന് തിരിഞ്ഞു നോക്കിയാല്‍ മതിയാവും ..... അത് കൊണ്ട് നമ്മുടെ മുന്നില്‍ തിരിച്ചറിയാന്‍ കേഴുന്ന സത്യങ്ങള്‍ക്ക് മതജാതീയതയുടെ മുഖം മൂടി നല്‍കി അതിനു നേരെ മുഖം തിരിച്ചു നില്‍ക്കുക വഴി ഒരേ സമയം നാം സ്വന്തത്ത്തോട് ക്രൂരത കാണിക്കുകയും പിന്നെ സ്വയം നിഷ്പക്ഷരാനെന്നു വാദിക്കുന്നമ്പോള്‍ സമൂഹത്തെ വന്ജിക്കുകയുമാണ് ചെയ്യുന്നത് .. അവിടെയും ചില ചോദ്യങ്ങലോട് പക്ഷെ നമുക്ക് പൊരുത്തപ്പെടാന്‍ കഴിയില്ലായിരിക്കും ......!!

-ഒരേ പോലെ വസ്ത്രം ധരിക്കുന്ന 'കന്യാസ്ത്രീയും-മുസ്ലിം സ്ത്രീയും' നമ്മുടെ ഒരേ കന്നുകളിലൂടെ നോക്കി 'ത്യാഗവും-അടിമത്തവും' എന്നാ രേണ്ട് ലേബല്‍ നാം നല്‍കിയത് ....
-സ്ത്രീകളുടെ കാല്‍പാദം നോക്കി ആസ്വാദനം കണ്ടെത്തുന്ന സുഹൃത്ത് എനിക്കുണ്ട് എന്ന് 'അഭിമാനത്തോടെ' പറയുന്ന സ്ത്രീ, വസ്ത്രത്തിലെ പിശുക്ക് കൊണ്ട് മാത്രം നിങ്ങള്‍ വെറും ആകര്ഷണവസ്തുവും, ഉപഭോക ഉലപന്നവുമായി കരുതപ്പെടാതിരിക്കാനും അങ്ങനെ മാറാതിരിക്കാനും, സ്ത്രീത്വത്ത്തിലും ഞാന്‍ കാണുന്ന മൂല്യം എന്നെന്ക്കൊണ്ട് അരുതെന്ന് പറയാന്‍ ആഗ്രഹിക്കുന്നുവെന്നു പറഞ്ഞ സുഹൃത്തിനോട് ദേഷ്യം വരുന്നത് ...
- പലിശ രഹിതമായ ഒരു സാമ്പത്തികശാസ്ത്രം ഉയര്‍ത്തിക്കൊണ്ടു വരണം എന്ന് പറയുന്ന ഇസ്ലാമിക്‌ ബാങ്കിംഗ് എതിര്‍ക്കപ്പെടുന്നതു ... പലിശ വ്യവഹാരത്തില്‍ കുരുങ്ങി ജീവനും ജീവിതവും നഷ്ടപ്പെട് അനേക ലക്ഷങ്ങള്‍ രക്ത സാക്ഷികളായി നമ്മുടെ മുന്നിലുല്ലപ്പോഴും ...
-വിമാനത്തില്‍ നിന്ന് പിടിച്ച ബോംബു 'ഇന്നലെ ബോംബും' ഇന്ന് 'വെറും ഗുണ്ടുമായി' മാറുന്നതും ഇന്നലത്തെ ഭീകരവാദം ഇന്ന് വെറും വ്യക്തികളുടെ പകപോക്കല്‍ മാത്രമായും, നാളെ വെറും മാനസികാസുകമായും പരിനമിക്കുന്നതിലെ ധാര്മികയോട് നാം അനുഭാവം പുലര്‍ത്തുന്നതും ...
-ബസ്‌ കത്തികളിലെ ഒരു പ്രതി ഫോണില്‍ വിളിച്ചു എന്നത് കൊണ്ട് മാത്രം പ്രതി ചേര്‍ക്കപ്പെടുകയും ഇരുപത്തി നാലില്‍ ഇരുപത്തി അഞ്ചു മണിക്കൂറും ലൈവ് ഷോ നടത്തി ആത്മ രതി കണ്ടെത്തുകയും ചെയ്ത മാധ്യമങ്ങള്‍ 'മഹാനായ' പ്രമോദ്‌ മുത്തലിക്ക്‌ നടത്തിയ അപകടകരമായ വെളിപ്പെടുത്തലുകളെ മനപ്പോര്വം തിരസ്കരിച്ചതും .. 'ഒരു വര്ഘീയ കലാപത്തിനു അരുപതി ലക്ഷം രൊക്കം വേണമെന്നും അതില്‍ പകുതിയും കര്‍ണാടക പോലീസിനുല്ലതാനെന്നും' വെളിപ്പെടുത്തിയത് നമ്മെ ഭയപ്പെടുത്തിയില്ല... 'പലപ്പോഴും' ഭയപ്പെടാതിരിക്കാന്‍ മാത്രം നമ്മുടെ മനസ്സ്‌ പകപ്പെട്ടു കഴിഞ്ഞിരിക്കുന്നുവോ .... 
 അങ്ങനെ അങ്ങനെ ഒരു പാട് 'ഉത്തരം വേണ്ടാത്ത ചോദ്യങ്ങള്‍' നമ്മുടെ മുമ്പിലുണ്ട് ....കണ്ണൊന്നു തുറന്നാല്‍ ... അല്ല.. മനസ്സൊന്നു തുറന്നാല്‍.........

വെറും ഉപഭോഗ സന്സ്കാരത്തിനു കീഴോതുങ്ങാന്‍ ഒരിക്കലും തയ്യാറാവാത്ത മൂല്യത്തോടു, അതിന്റെ വാക്താകള്‍ക്ക് ഉണ്ടായേക്കാവുന്ന അസഹിഷ്ണുത... അത് തിരിച്ചരിയാതിരിക്കാന്‍ മാത്രം നമ്മെ തിമിരം ബാദിക്കാതിരിക്കട്ടെ.... 'നിന്റെ വിശ്വാസം നിനക്കും , അവരുടെ വിശ്വാസം അവര്‍ക്കും' എന്ന് പഠിപ്പിക്കുന്ന എന്റെ വിശ്വാസത്തിനു മറ്റുല്ലവരുടെ വിശ്വാസത്തെയോ സംസ്കാരത്തെയോ ഒരിക്കലും നിന്നിക്കാന്‍ കഴിയില്ല... അതെ അങ്ങനെ ഞാന്‍ ചെയ്യുന്നത് തന്നെ എന്റെ വിശ്വാസത്തിനു എതിരാണ്..........
  വര്‍ത്തമാന കാപട്യങ്ങള്‍ വിളമ്പിത്തരുന്ന കണ്കുളിര്‍പ്പിക്കുന്ന അസഭ്യ-അസത്യ സദ്യങ്ങള്‍ നമ്മുടെ പൊതുബോദത്തിനു വേലേ ചങ്ങല്‍ക്കെട്ടുകള്‍ കുരുക്കാതിരിക്കട്ടെ.... അതിലൂടെ വിവേകമില്ലാത്ത വിവേചനം തരുന്ന അടിമത്തവും..........

"എനിക്കും എന്നെ പോലെ അനെകമാലുകള്‍ക്കും രാജിയാവാന്‍ കഴിയാത്ത, ഇത്തരം വന്ജകനയോട് നിരന്തരം ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരിക്കും ............."