Sunday, 13 February 2011

'ഉത്തരം വേണ്ടാത്ത ചോദ്യങ്ങള്‍'

ഒരാളുടെ ജീവിതത്തില്‍ എന്തെല്ലാം കാര്യങ്ങളാല്‍ സ്വദീനിക്കപ്പെടാം... പലതും ഉണ്ടായിരിക്കും ... കുടുംബം,ചിലപ്പോള്‍ വ്യക്തികള്‍, ചിലപ്പോള്‍ ആശയങ്ങള്‍, സംഘങ്ങള്‍ അങ്ങിനെ പലതും .. എന്നാല്‍ എന്നെ സ്വാദീനിച്ച ഘടകം എന്റെ മതമാണ്‌ എന്ന് പറഞ്ഞാല്‍ എന്ത് കൊണ്ടാണ് 'പലരും' അസ്വസ്തമാകുന്നത് ....

ഞാന്‍ മദ്യപിക്കാത്തത് ...
ഞാന്‍ ചൂതുകളിക്കാത്തത് ...
ഞാന്‍ വ്യഭിച്ചരിക്കാത്തത് ....
ഞാന്‍ അന്യന്റെ മുതല്‍ അപഹരിക്കാത്തത് ...
ഞാന്‍ സമ്പാദിച്ച 'എന്റെ സംബാദ്യങ്ങളില്‍' നിന്ന് ഒരു ഭാഗം പാവപ്പെട്ടവര്‍ക്കു അവകാശപ്പെട്ടതാണ് എന്ന് വിശ്വസിക്കുന്നത് ..
സ്ത്രീ വെറും ആഡംബരവും ആകര്‍ഷണവും അല്ല, മൂല്യമുള്ള എന്റെ സഹാജീവിയാനെന്നു പറയുന്നത് ..

അങ്ങിനെ പലതും എന്നെ കൊണ്ട് ചിന്തിപ്പിക്കുന്നതും അത് പോലെ പ്രവര്‍ത്തിക്കുന്നതും എനിക്ക് എന്റെ വിശ്വാസം തന്ന, എന്റെ വിശ്വാസത്തിന്റെ സ്വദീനം കൊണന്ടാനെന്നു പറഞ്ഞാല്‍ അതൊരിക്കലും മറ്റും വിശ്വാസങ്ങളെ നിന്നിക്കലല്ലല്ലോ..... എന്റെ കര്മാങ്ങലെല്ലാം ഞാന്‍ വിശ്വസിക്കുന്ന ഒരു ദൈവത്തിന്റെ മുന്നില്‍ കണക്ക് ബോദിപ്പിക്കേണ്ട ബാധ്യത ഉണ്ട് എന്ന് വിശ്വസിക്കുന്നുവെങ്കില്‍, അതെന്നില്‍ ഉയര്‍ത്തിക്കൊണ്ടു വരാവുന്ന ധാര്‍മിക മുല്യത്തെ കുറിച്ച് നിങ്ങളെ 'എന്റെ സഹജീവികളെ' സന്തോഷിപ്പിക്കുകയല്ലേ വേണ്ടത് ..... ഇസ്ലാം എന്ന 'ഏക ദൈവ-സര്‍വ സഹോദര്യമെന്ന, ആശയത്തെ/ വിശ്വാസത്തെ ഒരിക്കല്‍ യൂറോപ്പ്‌ പ്രചരിപ്പിച്ച/വിശകലിച്ച പോലെ വെറും 'മത ഭ്രാന്തന്മാര്‍' എന്നോ, അല്ലെങ്കില്‍ ഇന്ന് വിവര്‍ത്തനം ചെയ്യപ്പെട്ട 'മത ഭീകരര്‍' എന്ന കണ്ണില്‍ മാത്രമേ കാണൂ എന്ന് എന്തിനാണ് ശഠിക്കുന്നത്!!!!!!!!!!!

സത്യാ-ധാര്‍മികതയും, സാമൂഹ്യ സദാചാരവും മാധ്യമാങ്ങലാല്‍ നിരന്തരം വ്യഭിചരിക്കപ്പെട്ട ഇന്നത്തെ വര്‍ത്തമാന ചുറ്റുപാടില്‍, അവര്‍ പടച്ചു വിടുന്ന അവരുടെ 'ഭാവനകളെ' അറിയാതെയോ അറിഞ്ഞോ അഭിരമിക്കുന്ന വെറും 'ഇരകളാണ്' നാമെന്ന ബോധ്യം തിരിച്ചരിയപ്പെടുന്നതായി പോലും ഭാവിക്കാത്തത് .. അവര്‍ പടച്ചു വിടുന്ന വാര്‍ത്തകള്‍ നമ്മുടെ ചിന്തകളെ എത്രത്തോളം ബാധിച്ചിരിക്കുന്നു എന്നറിയാന്‍ നാം നമ്മിലേക്ക് തന്നെ ഒന്ന് തിരിഞ്ഞു നോക്കിയാല്‍ മതിയാവും ..... അത് കൊണ്ട് നമ്മുടെ മുന്നില്‍ തിരിച്ചറിയാന്‍ കേഴുന്ന സത്യങ്ങള്‍ക്ക് മതജാതീയതയുടെ മുഖം മൂടി നല്‍കി അതിനു നേരെ മുഖം തിരിച്ചു നില്‍ക്കുക വഴി ഒരേ സമയം നാം സ്വന്തത്ത്തോട് ക്രൂരത കാണിക്കുകയും പിന്നെ സ്വയം നിഷ്പക്ഷരാനെന്നു വാദിക്കുന്നമ്പോള്‍ സമൂഹത്തെ വന്ജിക്കുകയുമാണ് ചെയ്യുന്നത് .. അവിടെയും ചില ചോദ്യങ്ങലോട് പക്ഷെ നമുക്ക് പൊരുത്തപ്പെടാന്‍ കഴിയില്ലായിരിക്കും ......!!

-ഒരേ പോലെ വസ്ത്രം ധരിക്കുന്ന 'കന്യാസ്ത്രീയും-മുസ്ലിം സ്ത്രീയും' നമ്മുടെ ഒരേ കന്നുകളിലൂടെ നോക്കി 'ത്യാഗവും-അടിമത്തവും' എന്നാ രേണ്ട് ലേബല്‍ നാം നല്‍കിയത് ....
-സ്ത്രീകളുടെ കാല്‍പാദം നോക്കി ആസ്വാദനം കണ്ടെത്തുന്ന സുഹൃത്ത് എനിക്കുണ്ട് എന്ന് 'അഭിമാനത്തോടെ' പറയുന്ന സ്ത്രീ, വസ്ത്രത്തിലെ പിശുക്ക് കൊണ്ട് മാത്രം നിങ്ങള്‍ വെറും ആകര്ഷണവസ്തുവും, ഉപഭോക ഉലപന്നവുമായി കരുതപ്പെടാതിരിക്കാനും അങ്ങനെ മാറാതിരിക്കാനും, സ്ത്രീത്വത്ത്തിലും ഞാന്‍ കാണുന്ന മൂല്യം എന്നെന്ക്കൊണ്ട് അരുതെന്ന് പറയാന്‍ ആഗ്രഹിക്കുന്നുവെന്നു പറഞ്ഞ സുഹൃത്തിനോട് ദേഷ്യം വരുന്നത് ...
- പലിശ രഹിതമായ ഒരു സാമ്പത്തികശാസ്ത്രം ഉയര്‍ത്തിക്കൊണ്ടു വരണം എന്ന് പറയുന്ന ഇസ്ലാമിക്‌ ബാങ്കിംഗ് എതിര്‍ക്കപ്പെടുന്നതു ... പലിശ വ്യവഹാരത്തില്‍ കുരുങ്ങി ജീവനും ജീവിതവും നഷ്ടപ്പെട് അനേക ലക്ഷങ്ങള്‍ രക്ത സാക്ഷികളായി നമ്മുടെ മുന്നിലുല്ലപ്പോഴും ...
-വിമാനത്തില്‍ നിന്ന് പിടിച്ച ബോംബു 'ഇന്നലെ ബോംബും' ഇന്ന് 'വെറും ഗുണ്ടുമായി' മാറുന്നതും ഇന്നലത്തെ ഭീകരവാദം ഇന്ന് വെറും വ്യക്തികളുടെ പകപോക്കല്‍ മാത്രമായും, നാളെ വെറും മാനസികാസുകമായും പരിനമിക്കുന്നതിലെ ധാര്മികയോട് നാം അനുഭാവം പുലര്‍ത്തുന്നതും ...
-ബസ്‌ കത്തികളിലെ ഒരു പ്രതി ഫോണില്‍ വിളിച്ചു എന്നത് കൊണ്ട് മാത്രം പ്രതി ചേര്‍ക്കപ്പെടുകയും ഇരുപത്തി നാലില്‍ ഇരുപത്തി അഞ്ചു മണിക്കൂറും ലൈവ് ഷോ നടത്തി ആത്മ രതി കണ്ടെത്തുകയും ചെയ്ത മാധ്യമങ്ങള്‍ 'മഹാനായ' പ്രമോദ്‌ മുത്തലിക്ക്‌ നടത്തിയ അപകടകരമായ വെളിപ്പെടുത്തലുകളെ മനപ്പോര്വം തിരസ്കരിച്ചതും .. 'ഒരു വര്ഘീയ കലാപത്തിനു അരുപതി ലക്ഷം രൊക്കം വേണമെന്നും അതില്‍ പകുതിയും കര്‍ണാടക പോലീസിനുല്ലതാനെന്നും' വെളിപ്പെടുത്തിയത് നമ്മെ ഭയപ്പെടുത്തിയില്ല... 'പലപ്പോഴും' ഭയപ്പെടാതിരിക്കാന്‍ മാത്രം നമ്മുടെ മനസ്സ്‌ പകപ്പെട്ടു കഴിഞ്ഞിരിക്കുന്നുവോ .... 
 അങ്ങനെ അങ്ങനെ ഒരു പാട് 'ഉത്തരം വേണ്ടാത്ത ചോദ്യങ്ങള്‍' നമ്മുടെ മുമ്പിലുണ്ട് ....കണ്ണൊന്നു തുറന്നാല്‍ ... അല്ല.. മനസ്സൊന്നു തുറന്നാല്‍.........

വെറും ഉപഭോഗ സന്സ്കാരത്തിനു കീഴോതുങ്ങാന്‍ ഒരിക്കലും തയ്യാറാവാത്ത മൂല്യത്തോടു, അതിന്റെ വാക്താകള്‍ക്ക് ഉണ്ടായേക്കാവുന്ന അസഹിഷ്ണുത... അത് തിരിച്ചരിയാതിരിക്കാന്‍ മാത്രം നമ്മെ തിമിരം ബാദിക്കാതിരിക്കട്ടെ.... 'നിന്റെ വിശ്വാസം നിനക്കും , അവരുടെ വിശ്വാസം അവര്‍ക്കും' എന്ന് പഠിപ്പിക്കുന്ന എന്റെ വിശ്വാസത്തിനു മറ്റുല്ലവരുടെ വിശ്വാസത്തെയോ സംസ്കാരത്തെയോ ഒരിക്കലും നിന്നിക്കാന്‍ കഴിയില്ല... അതെ അങ്ങനെ ഞാന്‍ ചെയ്യുന്നത് തന്നെ എന്റെ വിശ്വാസത്തിനു എതിരാണ്..........
  വര്‍ത്തമാന കാപട്യങ്ങള്‍ വിളമ്പിത്തരുന്ന കണ്കുളിര്‍പ്പിക്കുന്ന അസഭ്യ-അസത്യ സദ്യങ്ങള്‍ നമ്മുടെ പൊതുബോദത്തിനു വേലേ ചങ്ങല്‍ക്കെട്ടുകള്‍ കുരുക്കാതിരിക്കട്ടെ.... അതിലൂടെ വിവേകമില്ലാത്ത വിവേചനം തരുന്ന അടിമത്തവും..........

"എനിക്കും എന്നെ പോലെ അനെകമാലുകള്‍ക്കും രാജിയാവാന്‍ കഴിയാത്ത, ഇത്തരം വന്ജകനയോട് നിരന്തരം ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരിക്കും ............."